Pinarayi Vijayan: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണം; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

Pinarayi Vijayan Opposition Leader:തിരഞ്ഞെടുപ്പിൽ പാർട്ടി ഇത്തരത്തിൽ കറുത്ത തോൽവി ഏറ്റെടുത്തിട്ടും അതിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാനോ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനോ പിണറായി വിജയൻ തയ്യാറായിട്ടില്ല എന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൂടാതെ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വലിയ വിമർശനമാണ് ഉണ്ടായത്........

Pinarayi Vijayan: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണം; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

Pinarayi Vijayan

Updated On: 

16 May 2026 | 07:04 AM

പത്തനംതിട്ട: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഈ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടിട്ടും വീണ്ടും പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിൽ കടുത്ത വിമർശനം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ ആണ് പിണറായി വിജയനും ഒപ്പം എം വി ഗോവിന്ദനും വലിയ വിമർശനങ്ങൾ ഉയർന്നത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും ഭരണം പോയിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല എന്നുമാണ് അഭിപ്രായങ്ങൾ ഉയർന്നത്.

തിരഞ്ഞെടുപ്പിൽ പാർട്ടി ഇത്തരത്തിൽ കനത്ത തോൽവി നേരിട്ടിട്ടും അതിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാനോ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനോ പിണറായി വിജയൻ തയ്യാറായിട്ടില്ല എന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൂടാതെ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വലിയ വിമർശനമാണ് ഉണ്ടായത്.പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീഷിനെ മുഖ്യമന്ത്രിയായി രണ്ടുദിവസം മുമ്പാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തന്നെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെയും പ്രഖ്യാപിച്ചു.

സംസ്ഥാന സമിതി യോഗം ആണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും എന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തോൽവി ആണെങ്കിലും പ്രതിപക്ഷത്ത് മുൻ മുഖ്യമന്ത്രി തന്നെ ഇരിക്കട്ടെ എന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മാത്രമല്ല പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയിട്ടില്ലെങ്കിൽ സംസ്ഥാനത്ത് പാർട്ടി നേരിട്ട തോൽവിയുടെ എല്ലാ ഉത്തരവാദിത്വവും പിണറായി വിജയനാണ് എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാകും.

അതില്ലാതാക്കാൻ കൂടിയായിരുന്നു ഇങ്ങനെ ഒരു തീരുമാനം. അതേസമയം ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്. പ്രതിപക്ഷ നേതാവിനെ പിന്നീട് തീരുമാനിക്കാം എന്നായിരുന്നു ആദ്യം തീരുമാനമെടുത്തത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം വന്നതോടുകൂടി പി ബി കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗം ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു.

വി ഡി സതീശന്റെ യാത്രകൾക്ക് വാഹനവ്യൂഹം ഉണ്ടാകില്ല

മുഖ്യമന്ത്രി വി ഡി സതീശന്റെ ഔദ്യോഗിക യാത്രകൾക്ക് വാഹനവ്യൂഹം ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി. തന്റെ യാത്രകൾക്ക് വാഹന വ്യൂഹത്തിന്റെ ആവശ്യം ഇല്ല എന്നും മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകരുത് എന്നും അദ്ദേഹം പ്രതികരിച്ചു. പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ മാത്രം മതി എന്നാണ് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ വാഹനത്തോടൊപ്പം എസ്കോർട്ട് പൈലറ്റ് വാഹനങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സാധാരണക്കാരനെ പോലെയാണ് താൻ സഞ്ചരിക്കുക നേരത്തെ എങ്ങനെയാണോ സഞ്ചരിച്ചിരുന്നത് അതേ രീതിയിൽ മുന്നോട്ട് പോകാനാണ് താല്പര്യം എന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY

Former kerala Chief Minister Pinarayi Vijayan has been heavily criticized for being declared the Leader of the Opposition again despite facing a heavy defeat in this election. It was at the Pathanamthitta District Secretariat that Pinarayi Vijayan and MV Govindan faced major criticism.

Follow Us
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്