അ‌മ്മ പുലർച്ചെ ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയി, പ്ലസ് വൺ വിദ്യാർഥിയായ മകൾ വീട്ടിൽ മരിച്ച നിലയിൽ

Plus One student found dead in Kallambalam: ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പോയി. ഇതിനുശേഷമാണ് മരണം നടന്നതെന്നാണ് നിഗമനം.

അ‌മ്മ പുലർച്ചെ ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയി, പ്ലസ് വൺ വിദ്യാർഥിയായ മകൾ വീട്ടിൽ മരിച്ച നിലയിൽ

സഞ്ജന

Updated On: 

21 Nov 2026 | 02:41 PM

തിരുവനന്തപുരം: കല്ലമ്പലത്ത് 16 വയസുകാരിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞെക്കാട് സ്വദേശിനി സഞ്ജന ആണ് മരിച്ചത്. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. വീടിന്റെ സ്റ്റെയർകേസിന്റെ അ‌ടിയിൽ തൂങ്ങിയ നിലയിലാണ് സഞ്ജനയെ കണ്ടെത്തിയത്. കൈയിലെ ഞരമ്പും മുറിഞ്ഞ നിലയിലായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പോയി. ഇതിനുശേഷമാണ് മരണം നടന്നതെന്നാണ് നിഗമനം. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Also Read: മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ പ്രതി

നിർത്തിയിട്ട ട്രെയിൻ കോച്ചിൽ 50 വയസുകാരിയെ കൊലപ്പെടുത്തി; 31വയസുകാരൻ അ‌റസ്റ്റിൽ

മധുര: നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിൽ 50 വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അ‌റസ്റ്റിൽ. നാഗർകോവിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കോച്ചിൽ സ്ത്രീയുടെ മൃതദേഹം ക​ണ്ടെത്തിയ സംഭവത്തിൽ കന്യാകുമാരി ചെമ്പകരാമൻപുത്തൂർ സ്വദേശി അയ്യപ്പൻ (31) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്.

നാഗർകോവിൽ ജങ്ഷനിലെ 13-ാം നമ്പർ യാർഡിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഏറ്റവും പുറകിലുള്ള ഭിന്നശേഷിക്കാരുടെ കോച്ചിന്റെ സീറ്റിനടിയിൽ നിന്ന് നവംബർ 18-ന് രാവിലെ എട്ടോടെയാണ് 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് നാഗർകോവിൽ ഈസ്റ്റ് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്‌മോർട്ടത്തിൽ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അ‌ന്വേഷണം ആരംഭിച്ച റെയിൽവേ പോലീസ്, റയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. നവംബർ 14-ന് രാവിലെ എട്ടോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ കോച്ചിൽ നിന്നിറങ്ങിപ്പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു.

നവംബർ 14ന് പുലർച്ചെ 12.30ന് അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപം നടക്കുകയായിരുന്ന സ്ത്രീയെ പിടികൂടി ആളൊഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

English Summary

A 16-year-old student was found dead inside her home in Kallambalam. The deceased, Sanjana, was a native of Njekkad and a Plus One student at Sivagiri Higher Secondary School. She was found hanging beneath the staircase of the house. Reports indicate that the veins in her arm were also slashed. The incident occurred early Saturday morning.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രായത്തിന്റെ ഇളവ് ഇല്ല; അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി
Kerala Pulse Polio Drive: പോളിയോ തുള്ളിമരുന്ന് വിതരണം നാളെ; 10 ജില്ലകളിൽ 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് നൽകും
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രണ്ട് പീഡനക്കേസുകളിൽ കുറ്റപത്രം തയാറാക്കി പോലീസ്; ഡിസംബറിൽ കോടതിയിലെത്തും
മാപ്പ് ചോദിച്ച് പത്മജ, വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നു, കോൺഗ്രസ്സുകാരിയായി മാറണമെന്നും പ്രതികരണം
മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് കേട്ട് പ്രകോപിതനായി; നിലയ്ക്കലിൽ ​ഡ്രൈവറെ മർദിച്ച ASI-യെ സസ്‌പെൻഡ് ചെയ്യും
Kollam Girl Assault: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി