AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Student Dies: ‘എല്ലാം പഠിച്ചു, പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ല’; തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Plus Two Student Dies: എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓര്‍മിക്കാനാകില്ലെന്നു എഴുതിയ കുറിപ്പ് കിടപ്പു മുറിയിലെ മേശയില്‍ നിന്നു കിട്ടി.

Student Dies: ‘എല്ലാം പഠിച്ചു, പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ല’; തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
Sarika KP
Sarika KP | Published: 03 Mar 2025 | 05:49 PM

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ. വഴുതക്കാട് ചിന്‍മയാ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാർത്ഥിയുടേത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. എല്ലാം പഠിച്ചെന്നും എന്നാല്‍ ഒന്നും ഓര്‍മിക്കാനാകുന്നില്ലെന്നു ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

പ്ലസ്ടു പരീക്ഷ ഇന്നുമുതല്‍ ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പരീക്ഷാപ്പേടിയാണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥി പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കലയിലും മിടുക്കനായിരുന്നു വിദ്യാർത്ഥി. തബലയില്‍ ലഭിച്ച സമ്മാനങ്ങള്‍ വീട്ടിനുള്ളില്‍ കാണാം. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓര്‍മിക്കാനാകില്ലെന്നു എഴുതിയ കുറിപ്പ് കിടപ്പു മുറിയിലെ മേശയില്‍ നിന്നു കിട്ടി.

Also Read:മറ്റൊരു ബന്ധമെന്ന് സംശയം; കോയമ്പത്തൂരിൽ ഭാര്യയെ വെടിവച്ചു കൊന്ന ഭർത്താവ് ജീവനൊടുക്കി

അച്ഛനും അമ്മയും വിഷമിക്കരുതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)