മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് കേട്ട് പ്രകോപിതനായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച ASI-യെ സസ്പെൻഡ് ചെയ്യും
ASI on Sabarimala duty suspended: എറണാകുളം വടക്കൻ പറവൂരിൽ നിന്നുള്ള തീർത്ഥാടകരുമായി ട്രാവലറിൽ പുലർച്ചെ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലേക്ക് എത്തിയ ഡ്രൈവറെ മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ പി വിജയൻ ആണ് പോലീസുകാരനെതിരേ നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്.

Asi On Sabarimala Duty Suspended
നിലയ്ക്കൽ: ശബരിമല തീർഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ എഎസ്ഐയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. ഡ്രൈവറായ വടക്കൻ പറവൂർ സ്വദേശി പ്രശാന്തിന്റെ പരാതിയിൽ എഎസ്ഐ ജിജോയ്ക്ക് ആണ് സസ്പെൻഷൻ. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് പ്രശാന്തിന് മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് ഡ്രൈവർ പറയുന്നത് ഇങ്ങനെ: എറണാകുളം വടക്കൻ പറവൂരിൽ നിന്നുള്ള തീർത്ഥാടകരുമായി ട്രാവലറിൽ പുലർച്ചെ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലേക്ക് എത്തി. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ പറഞ്ഞതനുസരിച്ച് വാഹനം സൈഡിലേക്ക് നിർത്തി തീർത്ഥാടകരെ ഇറക്കി. ഈ സമയം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ASI ജിജോ അവിടേക്ക് എത്തി.
പ്രകോപിതനായി തട്ടിക്കയറിയാണ് ASI എത്തിയത്, വാഹന നമ്പർ കണ്ട് മട്ടാഞ്ചേരി സ്വദേശിയാണെന്ന് തെറ്റിദ്ധരിച്ച് അവിടെവച്ച് പണി തരാമെന്ന് വെല്ലുവിളിച്ചു. താൻ മുഖ്യമന്ത്രിയുടെ നാടായ വടക്കൻ പറവൂരുകാരൻ ആണെന്ന് അറിയിച്ചപ്പോൾ കൂടുതൽ പ്രകോപനം ഇരട്ടിയായി. ASIയുടെ തട്ടിക്കയറൽ മൊബൈലിൽ വീഡിയോ എടുക്കാൻ ശ്രമിച്ചു.
ALSO READ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്
എന്നാൽ ആദ്യ അടിയിൽ തന്നെ മൊബൈൽ വീഡിയോ പോസ് ആയതിനാൽ കൂടുതൽ ദൃശ്യങ്ങൾ എടുക്കാൻ കഴിഞ്ഞില്ലെന്ന് ഡ്രൈവർ പറയുന്നു. ഒന്നിലധികം തവണ തന്നെ മർദ്ദിച്ചതായും പ്രശാന്ത് പരാതിയിൽ പറയുന്നുണ്ട്. എറണാകുളത്തു നിന്നും ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥനാണ് ASI ജിജോ.
ശബരിമല തീർഥാടകരുടെ വാഹനത്തിന്റെ ഡ്രൈവർക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ ASI യുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോർട്ട് എന്നാണ് വിവരം. ഇതോടെയാണ് ശക്തമായ നടപടിക്ക് ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ പി വിജയൻ ഉടനടി നിർദ്ദേശം നൽകുകയായിരുന്നു.
English Summary
An Assistant Sub-Inspector (ASI) has been ordered to be suspended following a complaint that he assaulted the driver of a vehicle carrying Sabarimala pilgrims. The suspension concerns ASI Jijo, based on a complaint filed by the driver, Prashanth, native of North Paravur. Prashanth was assaulted during a dispute related to parking.