ഡ്രാഗൺ കുഞ്ഞല്ല, കല്യാണ വണ്ടിയാണ്! തീ തുപ്പിയ കാർ പിടിച്ചെടുത്ത് പോലീസ്, 20 വയസുകാരനെതിരേ കേസെടുത്തു
Police seize 'fire-spitting' car from wedding convoy: ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിനു സമീപമാണ് 'തീ തുപ്പുന്ന' കാർ 'പ്രകടനം' നടത്തിയത്. ചാത്തന്നൂർ കല്ലുവാതുക്കൽ ഭാഗത്തുനിന്ന് കല്യാണത്തിനായി എത്തിച്ചേർന്ന സംഘത്തിൽപ്പെട്ട കാറായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. അപകടകരമായനിലയിൽ വാഹനമോടിച്ച് ജനങ്ങളിൽ ഭീതിപരത്തിയെന്നുള്ള വകുപ്പുകൾ ചുമത്തി സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
കൊല്ലം: നാട്ടുകാരിൽ ഭീതിപരത്തുന്ന വിധത്തിൽ വിവാഹസംഘത്തിനൊപ്പം അകമ്പടിയായി എത്തിയ ‘തീ തുപ്പുന്ന’ കാർ പിടിച്ചെടുത്ത് പോലീസ്. സംഭവത്തിൽ കല്ലുവാതുക്കൽ നടയ്ക്കൽ ഷിബു മന്ദിരത്തിൽ കെവിൻ ഷിബു(20)വിനെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിനു സമീപമായിരുന്നു സംഭവം. ചാത്തന്നൂർ കല്ലുവാതുക്കൽ ഭാഗത്തുനിന്ന് കല്യാണത്തിനായി എത്തിച്ചേർന്ന സംഘത്തിൽപ്പെട്ട കാറായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. അപകടകരമായനിലയിൽ വാഹനമോടിച്ച് ജനങ്ങളിൽ ഭീതിപരത്തിയെന്നുള്ള വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കേസെടുത്തത്. കാർ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർക്ക് വിവരം കൈമാറിയതായും പോലീസ് പറഞ്ഞു.