യോഗ്യരായ വിതരണക്കാരെ കണ്ടെത്താനായില്ല; ശബരിമലയിലേക്കുള്ള നെയ്യ് ടെൻഡറിൽ മിൽമയെ പരിഗണിച്ചേക്കും
50000 ലിറ്റർ നെയ്യ് ആവശ്യപ്പെട്ടിട്ടുള്ള ടെൻഡറിൽ മിൽമ പങ്കെടുത്തിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭാരവാഹികളുമായി ആശയവിനിമയം നടത്തിയതായും സൂചന.വില അന്തിമമാക്കുന്നതിന് വേണ്ടി മിൽമ ഭാരവാഹികളോട് ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. സർക്കാർ ഏജൻസി എന്ന നിലയിൽ മിൽമയോട് നെയ്യ് വാങ്ങുന്നതിനോടാണ് താല്പര്യം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യിന്റെ ടെൻഡർ ഇത്തവണയും മിൽമക്ക് ലഭിക്കുവാൻ സാധ്യത. നെയ്യ് വാങ്ങിക്കുന്നതിന് വേണ്ടി യോഗ്യരായ വിതരണക്കാരെ ലഭിക്കാത്ത സാഹചര്യത്തിലാണ് മിൽമയ്ക്ക് തന്നെ സാധ്യത തുറന്നു വരുന്നത്. നെയ്യ് വാങ്ങിക്കുന്നതിനായി രണ്ടുതവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് റീ ടെൻഡർ വിളിച്ചിരുന്നു എങ്കിലും യോഗ്യരായ വിതരണക്കാരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മിൽമയ്ക്ക് സാധ്യത തെളിയുന്നത് എന്നാണ് റിപ്പോർട്ട്.
മിൽമ ഭാരവാഹികളോട് ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ട…
50000 ലിറ്റർ നെയ്യ് ആവശ്യപ്പെട്ടിട്ടുള്ള ടെൻഡറിൽ മിൽമ പങ്കെടുത്തിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭാരവാഹികളുമായി ആശയവിനിമയം നടത്തിയതായും സൂചന.വില അന്തിമമാക്കുന്നതിന് വേണ്ടി മിൽമ ഭാരവാഹികളോട് ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. സർക്കാർ ഏജൻസി എന്ന നിലയിൽ മിൽമയോട് നെയ്യ് വാങ്ങുന്നതിനോടാണ് താല്പര്യം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും പ്രതികരിച്ചു.
കഴിഞ്ഞ തവണ മിൽമയുടെ പേരിൽ സന്നിധാനത്തേക്ക് കൊണ്ടുവന്ന വ്യാജ നെയ്യ് സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും നെയ്യ് കരാറിലേക്ക് മിൽമയുടെ പേര് തന്നെ വരുന്നത് എന്നതും ശ്രദ്ധേയം.ശബരിമല നെയ്യ് വിതരണ ക്രമക്കേട് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടിരുന്നത്. എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ ഹൈക്കോടതിയിൽ നിന്ന് അനുകൂലം ഉത്തരവ് നേടി കഴിഞ്ഞദിവസം വീണ്ടും ചുമതല കേൾക്കുകയായിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള താല്പര്യം അറിയിച്ചിരിക്കുന്നത്.
ENGLISH SUMMARY
Milma is likely to secure the tender for the supply of ghee to Sabarimala once again. This opportunity has arisen because the Travancore Devaswom Board was unable to find eligible suppliers for the ghee. According to reports, the Board had invited re-tenders twice, but as no qualified suppliers could be identified, the path has cleared for Milma to win the contract.