AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ആലുവയിൽ ഹാലോവീൻ പാർട്ടിയിൽ 15 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം; 21 വയസുകാരൻ അ‌റസ്റ്റിൽ

Aluva Halloween party assault: ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി പരാതി. അ‌തിക്രമം നേരിട്ട പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും പങ്കെടുത്ത പാർട്ടിയിൽ, മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആലുവയിൽ ഹാലോവീൻ പാർട്ടിയിൽ 15 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം; 21 വയസുകാരൻ അ‌റസ്റ്റിൽ
ഹാലോവീൻ പ്രതീകാത്മക ചിത്രംImage Credit source: Murat Kocabas/SOPA Images/LightRocket via Getty Images
Prasanth Kumar
Prasanth Kumar | Updated On: 09 Nov 2026 | 12:29 PM

കൊച്ചി: ആലുവയിൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി പരാതി. 15 വയസുകാരിയുടെ പരാതിയിൽ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഏതാണ്ട് മുപ്പതിലധികം പേർ പങ്കെടുത്ത ഈ ഹാലോവീൻ പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത നിരവധി പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇപ്പോൾ അ‌റസ്റ്റിലായ കടവന്ത്ര സ്വദേശിയായ അലക്സാണ് പാർട്ടി സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും മുന്നിൽ നിന്നതെന്നാണ് വിവരം. വിദ്യാർഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും പങ്കെടുത്ത പാർട്ടിയിൽ, മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രമുഖ വ്യക്തികളുടെ മക്കളും ഈ ഹാലോവീൻ പാർട്ടിയിൽ അതിഥികളായി പങ്കെടുത്തു എന്നാണ് സൂചന. അ‌തിക്രമം നേരിട്ട പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അ‌തിക്രമ പരാതി വന്നതിന് പിന്നാലെ പാർട്ടിയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും സമഗ്രമായ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പോലീസ്.

ALSO READ: അ‌മ്മയും പതിനേഴുകാരൻ മകനും കൂട്ടുകാരും ചേർന്ന് സമപ്രായക്കാരനെ മർദ്ദിച്ച് പരസ്യവിചാരണ; 5 പേർ അ‌റസ്റ്റിൽ

അറസ്റ്റിനെത്തിയ പോലീസിനെക്കണ്ട് വീടിനുമുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ബാലുശ്ശേരി: അറസ്റ്റുചെയ്യാൻ പോലീസ് എത്തിയതു കണ്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഉണ്ണികുളം പഞ്ചായത്ത് എകരുരിൽ പൊയിൽപുറായിൽ റഫ്‌നാദ് (31) ആണ് വൈകീട്ട് ഏഴുമണിയോടെ ഇയാളുടെ ഇരുനില വീടിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

നിരവധി കേസുകളിൽ പ്രതിയാണ് റഫ്‌നാദ്. അ‌റസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതിന് പിന്നാലെ ഇയാൾ വീടിന് മുകളിലും, വീടിനോട് ചേർന്നുള്ള മുരിങ്ങ മരത്തിലും കയറുകയായിരുന്നു. ആരും മുകളിലേക്ക് കയറാതിരിക്കാൻ കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങി മാരകായുധങ്ങളുമായി ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് പോലീസും അഗ്നിരക്ഷാ സേനയും ഇയാളെ കീഴ്‌പ്പെടുത്തി താഴെയിറക്കിയത്.

വയനാട്ടിൽ നിന്നുള്ള പോലീസ് സംഘമാണ് അ‌റസ്റ്റിനായി എത്തിയത്. പ്രതി വീടിന് മുകളിൽ കയറിയതോടെ വയനാട്ടിൽ നിന്നുള്ള സംഘം ബാലുശ്ശേരി പോലീസിനെ വിവരം അ‌റിയിച്ചു. തുടർന്ന് ബാലുശേരി പോലീസ് അ‌റിയിച്ചതനുസരിച്ച് നരിക്കുനിയിൽ നിന്നും അ‌ഗ്നിശമനസേന എത്തി. താഴെയിറക്കാനുള്ള ശ്രമത്തിനിടെ കല്ലും പൈപ്പും മുളക് പൊടിയും ഉപയോഗിച്ച് പ്രതി പോലീസിനുനേരെ ആക്രമണം നടത്തി. കെട്ടിടത്തിന്റെ രണ്ടുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് അതിസാഹസികമായി കെട്ടിടത്തിൽ കയറിയാണ് ഇയാളെ അ‌ഗ്നിശമനസേന താഴെയെത്തിച്ചത്.

English Summary

A complaint has been filed alleging sexual assault against a minor girl who attended a Halloween party in Aluva. Based on the complaint of the 15-year-old girl, Aluva police arrested a 21-year-old man named Alex, a native of Kadavanthra. It is reported that over 30 people attended the Halloween party, which included several minors.

Follow Us