Gas Booking Fraud: ഗ്യാസ് ബുക്കിങ്ങിൻ്റെ പേരിൽ തട്ടിപ്പ്; ബാങ്ക് വിവരങ്ങൾ ചോർത്തും, ജാഗ്രത

LPG Gas Booking Scam: സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശമാണ് തട്ടിപ്പുകാർ അയയ്ക്കുക. തുടർന്ന് വാട്‌സാപ്പ് വഴിയും ബന്ധപ്പെടും. ഫോണിലുള്ള ബാങ്ക് വിവരങ്ങൾ ഇവർ ചോർത്തും. പിന്നാലെ യുപിഐ പിൻ നമ്പറുകളും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണവും നഷ്ടമാവും.

Gas Booking Fraud: ഗ്യാസ് ബുക്കിങ്ങിൻ്റെ പേരിൽ തട്ടിപ്പ്; ബാങ്ക് വിവരങ്ങൾ ചോർത്തും, ജാഗ്രത

Lpg Booking Scam

Published: 

18 Mar 2026 | 09:24 PM

തിരുവനന്തപുരം: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തട്ടിപ്പുകളും പെരുകുന്നു. ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിൻ്റെയും ബിൽ അപ്ഡേഷന്റെയും മറവിൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി പോലീസിൻ്റെ ജാ​ഗ്രത നിർദ്ദേശം. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശമാണ് തട്ടിപ്പുകാർ അയയ്ക്കുക.

തുടർന്ന് വാട്‌സാപ്പ് വഴിയും ബന്ധപ്പെടും. ശേഷം ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ തട്ടിപ്പുകാർ അയച്ചു നൽകും. ഗ്യാസ് ബുക്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യപ്പെടും. ഈ APK ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം സംഘത്തിൻ്റെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങൾ ഇവർ ചോർത്തും. പിന്നാലെ യുപിഐ പിൻ നമ്പറുകളും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണവും നഷ്ടമാവും.

ALSO READ; ഇനി ട്രെയിനിൽ നിന്ന് ചാടി ഇറങ്ങേണ്ട, തൂങ്ങി കയറേണ്ട, സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളുടെ ഉയരം കൂട്ടുന്നു

ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ

വാട്‌സാപ്പ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യുകയോ തുറക്കുകയോ ചെയ്യരുത്.

​ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിനും പേയ്മെന്റിനുമായി ഏജൻസികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക.

അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ ഉടൻ തന്നെ അതിൻ്റെ സത്യാവസ്ഥ നേരിട്ട് ഏജൻസിയുമായി ബന്ധപ്പെടുക.

ബാങ്ക് വിവരങ്ങളോ നിങ്ങളുടെ വിവരങ്ങളോ അപരിചിതമായ വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ നൽകരുത്.

സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്ലൈൻ നമ്പറിലേക്കോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യുക.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala: മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശബരിമലയിലേക്ക്, മണ്ഡലകാല മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തും
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?