AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘കുറച്ച് മലയാളം അറിയാം’! വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിദേശ വനിതയുടെ മലയാളം കേട്ട് അമ്പരന്ന് കുട്ടികൾ; വീഡിയോ

Viral Video: പോളിഷ് കണ്ടന്റ് ക്രിയേറ്ററായ എമിലിയ പീറ്റർസിക് ആണ് പച്ചവെള്ളം പോലെ മലയാളം സംസാരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യുവതിയുടെ സംസാരം കേട്ട് അത്ഭുതപ്പെടുന്ന മലയാളിയായ കുട്ടികളെയും വീഡിയോയിൽ കാണാം.

Viral Video: ‘കുറച്ച് മലയാളം അറിയാം’!  വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിദേശ വനിതയുടെ മലയാളം കേട്ട് അമ്പരന്ന് കുട്ടികൾ; വീഡിയോ
Viral VideoImage Credit source: instagram
Sarika KP
Sarika KP | Published: 04 Sep 2025 | 06:40 PM

മറ്റൊരു രാജ്യത്തിൽ എത്തിയാൽ പലപ്പോഴും ഭാഷ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. അവിടുത്തെ പ്രാദേശിക ഭാഷ അറിയാത്തത് യാത്ര കുറച്ച് കൂടി സാഹസികത നിറഞ്ഞതാക്കുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ അവിടുത്തെ പ്രാദേശിക ഭാഷ പഠിക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ കേരളത്തിൽ എത്തിയ വിദേശ വനിത കുട്ടികളുമായി അനായാസേന മലയാളത്തിൽ സംസാരിക്കുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോളിഷ് കണ്ടന്റ് ക്രിയേറ്ററായ എമിലിയ പീറ്റർസിക് ആണ് പച്ചവെള്ളം പോലെ മലയാളം സംസാരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യുവതിയുടെ സംസാരം കേട്ട് അത്ഭുതപ്പെടുന്ന മലയാളിയായ കുട്ടികളെയും വീഡിയോയിൽ കാണാം.

Also Read:ഉറുമ്പിനും സദ്യ കഴിക്കണ്ടേ? ഉറുമ്പോണം എന്നാണെന്ന് അറിയാമോ?

കേരളത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എമിലിയ പീറ്റർസിക്. കുട്ടികളോട് ഭക്ഷണം കഴിച്ചോ എന്ന എമിലിയയുടെ ചോദ്യം കേട്ട് അമ്പരന്ന കുട്ടികളെയാണ് വീഡിയോയിൽ കാണുന്നത്. കുറച്ച് മലയാളം അറിയാമെന്നും മനസിലായാൽ സംസാരിക്കാമെന്നും വീഡിയോയിൽ യുവതി പറയുന്നത് കേൾക്കാം.

 

 

View this post on Instagram

 

A post shared by Emilia Pietrzyk (@emiliainkerala)

ഇതിന്റെ വീഡിയോ എമിലിയ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. കേരളത്തിൽ തങ്ങളുടെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത് എന്നാണ് യുവതി വീഡിയോക്കൊപ്പം കുറിച്ചത്., കുട്ടികളെ മലയാളത്തിൽ സംസാരിച്ച് ഞെട്ടിപ്പിക്കാമെന്ന് താൻ കരുതിയെന്നും ഒരു വിദേശി എന്ന നിലയിൽ, കുട്ടികൾക്കുണ്ടായ സന്തോഷം തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും യുവതി പറയുന്നു. ഒരു ക്ലാസ്റൂം പോലും തനിക്കിത് പോലത്തെ ആത്മവിശ്വാസം നൽകാനായിട്ടില്ലെന്നും ആ കുഞ്ഞുങ്ങളുടെ സന്തോഷമാണ് താൻ മലയാളം പഠിക്കാൻ ദിവസവും പ്രചോദനമാകുന്നതെന്നും യുവതി കുറിച്ചു. വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് സ്നേഹം പ്രകടിപ്പിച്ച് എത്തുന്നത്.