Pooja Bumper 2025 Winner : നഗരത്തിലെവിടെയോ അയാൾ? എവിടെ പൂജാ ബമ്പർ ഭാഗ്യശാലി

Pooja Bumper Winner name Palakkad : 2023-ലെ ഓണം ബമ്പര്‍ അടിച്ചത് പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനായിരുന്നു അത് എടുത്തതാകട്ടെ തിരുപ്പൂർ സ്വദേശികളായ സുഹൃത്തുക്കളുമായിരുന്നു

Pooja Bumper 2025 Winner : നഗരത്തിലെവിടെയോ അയാൾ? എവിടെ പൂജാ ബമ്പർ ഭാഗ്യശാലി

Pooja Bumper 2025 Winner

Published: 

23 Nov 2025 11:27 AM

റഞ്ഞാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പം എന്ന അവസ്ഥയാണ് ബമ്പർ ലോട്ടറികളടിക്കുന്ന ഭാഗ്യശാലികളുടെ അവസ്ഥ. ലോട്ടറി അടിച്ചെന്ന് അറിഞ്ഞാൽ വീട്ടിലേക്കെത്തുന്ന സഹായങ്ങളുടെ പ്രവാഹം കാരണം ഒളിച്ചു താമസിക്കേണ്ടി വന്നവർ പോലുമുണ്ട്. ഇത്തവണ പൂജാ ബമ്പർ ഭാഗ്യശാലിയും മാധ്യമങ്ങളുടെ മുൻപിൽ ഇതുവരെ എത്തിയിട്ടില്ല. പാലക്കാട് നഗരത്തിലെവിടെയോ, അല്ലെങ്കിൽ പാലക്കാടും കടന്ന് തമിഴ്നാട്ടിലോ ആകാം ആ ഭാഗ്യശാലി. JD 545542 എന്ന ടിക്കറ്റ് വിറ്റത് പാലക്കാട്ടെ കിങ്ങ് സ്റ്റാർ ഏജൻസിയിലെ സുരേഷാണ്. 2023-ലെ ഓണം ബമ്പര്‍ അടിച്ചത് പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനായിരുന്നു അത് എടുത്തതാകട്ടെ തിരുപ്പൂർ സ്വദേശികളായ സുഹൃത്തുക്കളുമായിരുന്നു. അത്തരത്തിലൊരു ട്വിസ്റ്റ് പൂജാ ബമ്പറിലും പ്രതീക്ഷിക്കാവുന്നതാണ്.

യഥാർത്ഥ വിജയി ഇവരാരുമല്ല

300 രൂപയുടെ 40 ലക്ഷം ടിക്കറ്റ് വിറ്റ സംസ്ഥാന സർക്കാരിനാണ് ഇത്തവണത്തെ പൂജാ ബമ്പർ. 117 കോടി സർക്കാർ ഹജനാവിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരുകയാണ്. ഇനി സമ്മാനത്തുകയായ 12 കോടിയുടെ കാര്യമെടുത്താൽ തന്നെ അതിലും ഭൂരിഭാഗം സർക്കാരിന് തന്നെ. ലോട്ടറി വിറ്റ സ്ഥാപനത്തിന് 10 ശതമാനം കമ്മീഷൻ ലഭിക്കും. അതായത് 1.2 കോടി സർക്കാരിന്. വിവിധ നികുതികളും, സർചാർജും, ആരോഗ്യ- വിദ്യാഭ്യാസ സെസും എല്ലാത്തിനും ശേഷമുള്ള തുക സമ്മാനാർഹന് ലഭിക്കും.

ALSO READ: 12 കോടി മോഹിച്ചാരും ഇരിക്കല്ലേ…അത്രയൊന്നും കിട്ടില്ല; ഇതറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

അവിടെയുമുണ്ട് പ്രശ്നം

കയ്യിലേക്ക് കിട്ടുന്ന 6 കോടി ലാവിഷായി ചിലവാക്കാം എന്ന് കരുതിയെങ്കിൽ അവിടെയുമുണ്ട് പ്രശ്നം. 6 കോടി ബാങ്കിൽ ഇട്ടാൽ അതിൻ്റെ പലിശക്കും ടാക്സ് ഉണ്ട്. ഒപ്പം ആറ് കോടിക്ക് അല്ലാതെയും ടാക്സ് വരും. ഇതെല്ലാം കൃത്യമായി അടച്ചില്ലെങ്കിൽ പണി പാലും വെള്ളത്തിൽ വരും. ടാക്സ് സംബന്ധമായി ധാരണ ഇല്ലാതിരുന്ന പലരും ഇക്കാര്യത്തിൽ കുഴപ്പത്തിൽ ചാടിയതാണ് ചരിത്രം.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും