AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper 2025: 12 കോടി മോഹിച്ചാരും ഇരിക്കല്ലേ…അത്രയൊന്നും കിട്ടില്ല; ഇതറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

Pooja Bumper Lottery Tax Details: 12 കോടിയാണ് ഒന്നാം സമ്മാനം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ 12 കോടി ലഭിക്കാന്‍ പോകുന്നുവെന്ന് ഒരിക്കലും കരുതരുത്, ഏജന്റ് കമ്മീഷനും വിവിധ നികുതികള്‍ക്കും ശേഷം ബാക്കിയാകുന്ന തുകയായിരിക്കും നിങ്ങള്‍ക്ക് സ്വന്തമാകുന്നത്.

Pooja Bumper 2025: 12 കോടി മോഹിച്ചാരും ഇരിക്കല്ലേ…അത്രയൊന്നും കിട്ടില്ല; ഇതറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും
പൂജ ബമ്പര്‍Image Credit source: Social Media
shiji-mk
Shiji M K | Published: 22 Nov 2025 09:56 AM

പൂജ ബമ്പര്‍ 2025 ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. നിങ്ങളും 300 രൂപ കൊടുത്ത് ടിക്കറ്റ് എടുത്തിട്ടില്ലേ? എങ്കില്‍ എത്ര രൂപയാണ് ഒന്നാം സമ്മാനം ലഭിച്ചാല്‍ കയ്യിലേക്ക് എത്തുന്നതെന്ന് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. 12 കോടിയാണ് ഒന്നാം സമ്മാനം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ 12 കോടി ലഭിക്കാന്‍ പോകുന്നുവെന്ന് ഒരിക്കലും കരുതരുത്, ഏജന്റ് കമ്മീഷനും വിവിധ നികുതികള്‍ക്കും ശേഷം ബാക്കിയാകുന്ന തുകയായിരിക്കും നിങ്ങള്‍ക്ക് സ്വന്തമാകുന്നത്.

ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് എത്ര കിട്ടും?

12 കോടി രൂപയാണ് പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം. മറ്റേത് ലോട്ടറിയെ പോലെ തന്നെ പൂജ ബമ്പറിനും ഏജന്റ് കമ്മീഷനും നികുതിയും എല്ലാമുണ്ട്. എല്ലാ ലോട്ടറികളുടെയും ഏജന്റ് കമ്മീഷന്‍ 10 ശതമാനമാണ്. പത്ത് ശതമാനം തുക നിങ്ങള്‍ നിങ്ങളുടെ സമ്മാനത്തില്‍ നിന്ന് പോകും. അതായത് 1.2 കോടി രൂപയാണിത്.

ഏജന്റ് കമ്മീഷന്‍ പോയതിന് ശേഷം ബാക്കിയാകുന്നത് 10.8 കോടി രൂപയാണ്. ഈ തുകയില്‍ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കുന്നു. 3.24 കോടി രൂപയാണ് സമ്മാന നികുതി. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 37 ശതമാനം സര്‍ചാര്‍ജ് നല്‍കണം. ഏകദേശം 1.19 കോടി രൂപയാണ് നല്‍കണം. ഇതിന് പുറമെ നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും നിങ്ങള്‍ നല്‍കണം. ഏകദേശം 14.40 ലക്ഷം രൂപയായിരിക്കും ഈ തുക. ഈ നികുതിയ്ക്കും കമ്മീഷനുമെല്ലാം ശേഷം നിങ്ങളിലേക്ക് എത്തുന്നത് വെറും 6.22 കോടി രൂപ.

Also Read: Pooja Bumper Result 2025 Live: 12 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ആര് നേടും പൂജയുടെ ഭാഗ്യം

നമുക്ക് പൂജ ബമ്പറിന്റെ സമ്മാനഘടന ഒരിക്കല്‍ കൂടി പരിശോധിക്കാം

  • ഒന്നാം സമ്മാനം- 12 കോടി
  • രണ്ടാം സമ്മാനം- 1 കോടി
  • മൂന്നാം സമ്മാനം- 5 ലക്ഷം
  • നാലാം സമ്മാനം- 3 ലക്ഷം
  • അഞ്ചാം സമ്മാനം- 2 ലക്ഷം
  • ആറാം സമ്മാനം- 5,000 രൂപ
  • ഏഴാം സമ്മാനം- 1,000 രൂപ
  • എട്ടാം സമ്മാനം- 500 രൂപ
  • ഒന്‍പതാം സമ്മാനം- 300 രൂപ

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)