KSEB Power Cut: പ്രതിസന്ധി രൂക്ഷം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കും

KSEB May Continue Load Shedding: നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൂടുതൽ കാലം നീണ്ട് നിൽക്കും. ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കേണ്ടതുണ്ട്. എന്നാൽ അതിന് കഴിഞ്ഞില്ലെങ്കിൽ വൈദ്യുതി നിയന്ത്രണവും പവർ കട്ടും തുടർക്കഥ ആകാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലായി പീക്ക് അവറുകളിൽ സംസ്ഥാനത്തുടനീളം പവർ കട്ട് ഏർപ്പെടുത്തുന്നുണ്ട്.

KSEB Power Cut: പ്രതിസന്ധി രൂക്ഷം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കും

പ്രതീകാത്മക ചിത്രം

Published: 

17 Jul 2026 | 06:50 AM

തിരുവനന്തപുരം: നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൂടുതൽ കാലം നീണ്ട് നിൽക്കും. ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കേണ്ടതുണ്ട്. എന്നാൽ അതിന് കഴിഞ്ഞില്ലെങ്കിൽ വൈദ്യുതി നിയന്ത്രണവും പവർ കട്ടും തുടർക്കഥ ആകാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലായി പീക്ക് അവറുകളിൽ സംസ്ഥാനത്തുടനീളം പവർ കട്ട് ഏർപ്പെടുത്തുന്നുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവും കാര്യമായി കുറയുന്ന അവസ്ഥയാണുള്ളത്.

വൈദ്യുതി ഉപയോഗം കൂടി

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴയിലെ കുറവും അന്തരീക്ഷത്തിലെ താപനില ഉയർന്ന നിലയിൽ തന്നെ തുടരുന്നത് മൂലം സംസ്ഥാനത്ത് വൈദ്യുത ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. സാധാണ ഈ സമയത്ത് ശക്തമായ മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെടാറ് എന്നാൽ ഇക്കുറി മഴയിലും ​ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് വേനൽ കാലത്തിന് സമാനമായി വൈദ്യുതി ഉപയോ​ഗം കൂടുന്നു.

Aslo Read: യുഡിഎഫ് വന്നതല്ല, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

ഡാമുകളിൽ വെള്ളമില്ല

കെഎസ്ഇബി വൈദ്യുതി ഉത്പാദനത്തിനായി പ്രധാനമായും ആശ്യയിക്കുന്നത് ഡാമുകളെ ആണ്. എന്നാൽ മഴയിൽ ഉണ്ടായ കുറവ് മൂലം സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം മുപ്പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 60.26 ശതമാനം ജലമാണ് ഡാമുകളിൽ ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ വെറും 28.80 ശതമാനം മാത്രമാണുള്ളത്.

വലിയ പ്രതിസന്ധി

സംസ്ഥാനം നിലവിൽ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്ന് എന്നും ഉപയോക്താക്കൾ പരമാവധി സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.

കെഎസ്ഇബിയുടെ നിർദേശം

  • വൈദ്യുതി ആവശ്യകതയിൽ 700 മുതൽ 1000 വരെ മെ​ഗാ വാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
  • എസി യുടെ താപനില 25 ഡി​ഗ്രീ സെൽഷ്യസിന് മുകളിൽ നിലനിർത്തുക
  • വൈദ്യുത വാഹനങ്ങൾ പകൽ സമയത്ത് ചാർച്ച് ചെയ്യുക
  • അലങ്കാര വിളക്കുകൾ തെളിക്കുന്നത് ഒഴിവാക്കുക
  • വൈകിട്ട് 6 നും 12 നും ഇടയിൽ അത്യാവശ്യമില്ലാത്ത ലൈറ്റുകൾ ഓഫ് ചെയ്യുക
  • വാട്ടർ പമ്പ്, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിം​ഗ് മെഷീൻ എന്നില പീക് മണിക്കൂറിൽ ഉപയോ​ഗിക്കുന്നത് ഒഴിവാക്കണം

English Summary

If the current situation persists, power restrictions in the state will continue for an extended period. To overcome the ongoing crisis, additional electricity needs to be procured from outside sources; however, if this is not achieved, power restrictions and outages are likely to become a recurring issue. In recent days, power cuts have been implemented across the state during peak hours.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി