AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യുഡിഎഫ് വന്നതല്ല, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

Kerala power crisis: രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ സാഹചര്യത്തിന്റെ ഭാഗമാണ് കേരളത്തിലെ ​വൈദ്യുതി മുടക്കമെന്നും അ‌ദ്ദേഹം വിശദീകരിച്ചു. സോളാർ വൈദ്യുതി ഉൽപാദനം മികച്ച പരിഹാരമാണെങ്കിലും പകൽ ലഭിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനത്തിന്റെ കുറവ് വെല്ലുവിളിയാണെന്ന് അ‌ദ്ദേഹം ചൂണ്ടിക്കാട്ടി. വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് അവറുകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യുഡിഎഫ് വന്നതല്ല, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്
Kerala Power CrisisImage Credit source: Sunny Joseph Facebook, Pablo Jeffs Munizaga - Fototrekking/Moment/Getty Images
Prasanth Kumar
Prasanth Kumar | Published: 16 Jul 2026 | 12:24 PM

തിരുവനന്തപുരം: കേരളത്തി​ൽ ​വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നതിനിടെ, നിലവിലെ പ്രതിസന്ധിയിൽ സർക്കാരിന് പങ്കില്ലെന്ന് വിശദീകരിച്ച് ​വകുപ്പ് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടല്ല ഇപ്പോൾ ​സംസ്ഥാനത്ത് ​വൈദ്യുതി നിയന്ത്രണം വേണ്ടി വന്നതെന്നും കടുത്ത ചൂടും മഴയുടെ കുറവുമൂലം ഉൽപാദനത്തിലുണ്ടായ ഇടിവാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ സാഹചര്യത്തിന്റെ ഭാഗമാണ് കേരളത്തിലെ ​വൈദ്യുതി മുടക്കമെന്നും അ‌ദ്ദേഹം വിശദീകരിച്ചു. സോളാർ വൈദ്യുതി ഉൽപാദനം മികച്ച പരിഹാരമാണെങ്കിലും പകൽ ലഭിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനത്തിന്റെ കുറവ് വെല്ലുവിളിയാണെന്ന് അ‌ദ്ദേഹം ചൂണ്ടിക്കാട്ടി.

വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് അവറുകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കടുത്ത ചൂട് പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്, മഴയുടെ കുറവുമൂലം ഉൽപാദനം ഇടിഞ്ഞു. മുൻപ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കടംവാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സമയമാണിത്. എന്നാൽ ഉൽപാദനക്കുറവ് മൂലം അതിനും തടസ്സങ്ങൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിവിധികൾ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Also Read: മതം മാറാൻ സമ്മർദ്ദം; സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മരണത്തിന് തൊട്ടുമുമ്പും അരുണ്‍ ഷഹനയെ മര്‍ദ്ദിച്ചു

യാഥാർത്ഥ്യങ്ങൾ കണക്കുകളിലൂടെ

​​വൈദ്യുതി ക്ഷാമം മൂലം കേരളം നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് തന്റെ ഫെയ്സ്ബുക്കിലൂടെ മന്ത്രി വിശദീകരിച്ചിട്ടുണ്ട്. വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പൂർണ്ണമായും മനസ്സിലാക്കുന്നതായും ഒഴിവാക്കാൻ കഴിയാത്ത അടിയന്തര സാഹചര്യത്തിലാണ് നിലവിൽ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുവാൻ നിർബന്ധിതരായതെന്നും അ‌ദ്ദേഹം വിശദീകരിച്ചു. ഈ പ്രതിസന്ധി മറികടക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും കെഎസ്ഇബി ലിമിറ്റഡ് (KSEB Ltd) നടത്തുന്നുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വിശദീകരണം

നാം നേരിടുന്ന യാഥാർത്ഥ്യങ്ങൾ (കണക്കുകളിലൂടെ) എന്ന തലക്കെട്ടിൽ അ‌ദ്ദേഹം ​വൈദ്യുതി പ്രതിസന്ധിയെപ്പറ്റി വിശദീകരിക്കുന്നുണ്ട്. അ‌ത് ഇങ്ങനെയാണ്- വൈദ്യുതി ആവശ്യകതയിലെ വൻ വർദ്ധനവ്: 2025 ജൂലൈ മാസത്തിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500 – 3600 മെഗാവാട്ട് ആയിരുന്നെങ്കിൽ, 2026 ജൂലൈ മാസത്തിൽ അത് 4600 – 4800 മെഗാവാട്ട് ആയി ഉയർന്നു. മുൻവർഷത്തേക്കാൾ 700 – 1000 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

പ്രതിദിന ഉപയോഗം: 2025 ജൂലൈയിൽ 70 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കിൽ, 2026 ജൂലൈയിലത് 78 ദശലക്ഷം യൂണിറ്റ് ആയി വർദ്ധിച്ചു. ഉൽപ്പാദനത്തിലെ ഇടിവ്: 2025 ജൂലൈയിൽ ആഭ്യന്തര ജലവൈദ്യുതി ഉൽപ്പാദനം 45 ദശലക്ഷം യൂണിറ്റ് ആയിരുന്നപ്പോൾ, 2026 ജൂലൈയിൽ അത് 14-17 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ജലനിരപ്പ്: അണക്കെട്ടുകളിലെ ജലം 2025 ജൂലൈയിൽ 60% ഉണ്ടായിരുന്നിടത്ത് 2026 ജൂലൈയിൽ 28% മാത്രമാണ്. ഇടുക്കിയിൽ മഴലഭ്യതയിൽ 55% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിസന്ധിക്ക് കാരണമായ പ്രധാന ഘടകങ്ങൾ

കാലാവസ്ഥാ വ്യതിയാനം: എൽനിനോ കാരണം മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയർന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടി. രാജ്യവ്യാപകമായി ഉണ്ടായിട്ടുള്ള ഈ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരിച്ചടവ്: വേനൽക്കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഉപയോഗത്തിനായി നമ്മൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് കരാർ പ്രകാരം സെപ്റ്റംബർ 15-നകം തിരിച്ചു നൽകേണ്ട ബാധ്യത നിലനിൽക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി.

പൂർവ്വകാല കരാറുകൾ റദ്ദാക്കപ്പെട്ടത്: മുൻ വൈദ്യുതി മന്ത്രി ബഹു. ആര്യാടൻ മുഹമ്മദിന്റെ സമയത്ത് ഒപ്പുവെച്ച, യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്ന ദീർകാല കരാറുകൾ പിന്നീട് റദ്ദാക്കപ്പെട്ടതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പകൽ സോളാർ വൈദ്യുതിയുടെ സംഭരണ പരിമിതി: പകൽ സമയത്ത് ലഭ്യമാകുന്ന സോളാർ വൈദ്യുതി രാത്രികാല ഉപയോഗത്തിനായി വലിയ തോതിൽ സംഭരിച്ചു വെക്കാൻ കഴിയാത്തതും പരിമിതിയാണ്.

English Summary

As the power shortage in Kerala worsens, Minister for Power Sunny Joseph has come forward to explain that the government has no role in the current crisis. The minister said that the need for power control in the state is not because the UDF government came to power, but that the main reason for the current crisis is the decline in production due to extreme heat and lack of rain.

Follow Us