പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറക്കി
വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജന സേവനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുക, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിൽ എല്ലാം ഇരുവരും പങ്കാളികളാകും. ഇനി മുതൽ വനം മേധാവിയുടെ നിർദ്ദേശത്തിനെ തുടർന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസിഡർമാരായ..........

Prithwiraj, Kunchacko Boban
തിരുവനന്തപുരം: സംസ്ഥാന വനവകുപ്പിന്റെ അംബാസിഡർമാരായി നടന്മാരായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് വനംവകുപ്പ് ഉത്തരവ് പുറത്തിറക്കിയതായി റിപ്പോർട്ട്. വനസംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം വെക്കുന്നത്.
വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജന സേവനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുക, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിൽ എല്ലാം ഇരുവരും പങ്കാളികളാകും. ഇനി മുതൽ വനം മേധാവിയുടെ നിർദ്ദേശത്തിനെ തുടർന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസിഡർമാരായ നിയമിച്ചത് എന്നും റിപ്പോർട്ട്.
ALSO READ:തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു
മിൽമയുടെ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി
മിൽമയുടെ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയതായി റിപ്പോർട്ട്. പിരിച്ചുവിട്ട തിരുവനന്തപുരം യൂണിയൻ പുനഃ സ്ഥാപിക്കുന്നതിന് വേണ്ടി ഹൈക്കോടതി ഉത്തരവിട്ടു. യൂണിയൻ പിരിച്ചുവിട്ടത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
മാത്രമല്ല മിൽമയുടെ ഭരണ യൂണിയനുകൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത് എങ്കിലും ഹൈക്കോടതിയുടെ ഈ നീക്കത്തോടെ ഇപ്പോൾ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് യൂണിയനുകൾ ആണ് മിൽമയ്ക്ക് ഉള്ളത്. ഇതിൽ കൊച്ചിയിലുള്ള യൂണിയൻ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. തിരുവനന്തപുരം, മലബാർ എന്നിവ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളതല്ല.കേരളത്തിൽ ഭരണമാറ്റം സംഭവിച്ച് യുഡിഎഫ് നേതൃത്വത്തിൽ വന്നതോടെ മിൽമ യൂണിയനുകൾ പിടിച്ചെടുക്കുക എന്ന കോൺഗ്രസിന്റെ ലക്ഷ്യമാണ് ഇപ്പോൾ ഈ രീതിയിൽ ഇല്ലാതായത്.
ENGLISH SUMMARY
Actors Prithviraj Sukumaran and Kunchacko Boban have been appointed as ambassadors for the State Forest Department. Reports indicate that the Forest Department has issued an official order to this effect. The initiative aims to raise public awareness regarding forest conservation, wildlife management, ecological balance, and the protection of biodiversity.