Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ

Private Bus Owners about Priyadarshini Project: ഈ ആനുകൂല്യം മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളത് വളരെയധികം ഗൗരവമായി കാണേണ്ട കാര്യമാണെന്നും കൂട്ടിച്ചേർത്തു . ഒരു കിലോമീറ്റർ പ്രൈവറ്റ് ബസ് ഓടാൻ 50.65 രൂപ ചിലവുണ്ട് 55 രൂപ നിരക്ക് ലഭിക്കണമെന്നാണ് ആവശ്യം മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ പരിഗണിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒരു രീതിയിലുള്ള നീക്കുപോക്കുകളും ഉണ്ടായിട്ടില്ല ഇതുവരെ...

Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ

Private Bus(പ്രതീകാത്മക ചിത്രം)

Published: 

16 Jun 2026 | 04:09 PM

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ പദ്ധതിയുടെ ആദ്യദിനത്തിൽ തന്നെ സ്വകാര്യ ബസുകളെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കുകൂട്ടൽ. പദ്ധതി നടപ്പിലാക്കിയ ആദ്യദിനത്തിന് പിന്നാലെ തൃശ്ശൂരിൽ അടിയന്തര അവലോകനവുമായി എത്തിയിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകൾ.

സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനേയും സ്വാഗതം ചെയ്യുന്നു എന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.എന്നാൽ ഈ ആനുകൂല്യം മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളത് വളരെയധികം ഗൗരവമായി കാണേണ്ട കാര്യമാണെന്നും കൂട്ടിച്ചേർത്തു . ഒരു കിലോമീറ്റർ പ്രൈവറ്റ് ബസ് ഓടാൻ 50.65 രൂപ ചിലവുണ്ട് 55 രൂപ നിരക്ക് ലഭിക്കണമെന്നാണ് ആവശ്യം മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ പരിഗണിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒരു രീതിയിലുള്ള നീക്കുപോക്കുകളും ഉണ്ടായിട്ടില്ല ഇതുവരെ.

വിസ്മയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത് ബജറ്റിൽ വിസ്മയം ഉണ്ടാകുമെന്ന് കരുതുന്നു എന്നും ബസ് ഉടമൾ വ്യക്തമാക്കി. 55 രൂപ ഒരു കിലോമീറ്റർ എന്ന നിരക്കിൽ ബസ് ഏറ്റെടുത്ത് സർക്കാർ തന്നെ നടപ്പിലാക്കണം കെഎസ്ആർടിസി ഇതുപോലെ സൗജന്യ യാത്ര സീറോ ടിക്കറ്റ് സംവിധാനത്തിൽ സ്വകാര്യ വസ്തുക്കളിലും സർക്കാർ നടപ്പാക്കണം ആ തുക സർക്കാർ സബ്സിഡിയായി തങ്ങൾക്ക് നൽകണം.

ALSO READ:പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍

ജൂൺ 19ന് ശേഷം മുഖ്യമന്ത്രിയെ കണ്ട ആവശ്യങ്ങൾ പറഞ്ഞശേഷം സമര പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. അതേസമയം രണ്ടു ഉപാധികളും സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ പകുതി വിലയ്ക്ക് നികുതിയും ഒഴിവാക്കി തരണമെന്നതാണ് ബസ് ഉടമകൾ മുന്നോട്ടുവയ്ക്കുന്ന മൂന്നാമത്തെ ഉപായം. മൂന്ന് ഉപാധികളിൽ ഏതെങ്കിലും അംഗീകരിച്ചിട്ടില്ലെങ്കിൽ സമരം ചെയ്യുകയല്ല തങ്ങൾക്ക് മുന്നിൽ മറ്റു വഴികൾ ഇല്ല എന്നും ബസ്സുടമകൾ പറഞ്ഞു.അതേസമയം പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ആദ്യ ദിവസത്തിൽ തന്നെ 13 ലക്ഷത്തിലധികം സ്ത്രീകൾ പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട് .

13, 29,938 സ്ത്രീകൾ ഇന്നലെ യാത്ര ചെയ്തതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ച 7, 34,693 സ്ത്രീകളാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്തത് അതായത് സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം 50 ശതമാനത്തോളം ഉള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത് ഇത് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ആർടിസിയും. ഇന്നലെ രാവിലെ തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോൺഗ്രസിൽ വച്ചാണ് പ്രിയദർശിനി പദ്ധതിക്ക് മുഖ്യമന്ത്രി സതീശൻ ഉദ്ഘാടനം നടത്തിയത്. കൂടാതെ മറ്റു മന്ത്രിമാരായ സി.പി ജോൺ, കെ.ഇ തുളസി ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതലക് തുടങ്ങിയവരും ആദ്യ യാത്രയുടെ ഭാഗമായി. ആദ്യ സർവീസ് തമ്പാനൂർ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേക്കാണ് നടത്തിയത്. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി പി ഷീല ആയിരുന്നു ആദ്യ യാത്രയിലെ ഡ്രൈവർ കണ്ടക്ടർ ജയകുമാരിയും.

EGLISH SUMMARY

It is estimated that private buses suffered huge losses on the first day itself after women were allowed to travel free on KSRTC ordinary buses as part of the state government’s Priyadarshini scheme. Following the first day of the scheme’s implementation, private bus owners have come to Thrissur with an urgent review.

Follow Us
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം