Palod Ravi: ജനഗണ മംഗള രവി ഞങ്ങളെ പിടലിക്ക് വേണ്ട, കടൽ കിളവൻമാരൊക്കെ വീട്ടിലിരിക്കട്ടെ! പാലോട് രവിക്കെതിരെ പ്രതിഷേധം

Palod Ravi Troll: കോൺഗ്രസിന് ഒരു എംഎൽഎ വേണമെന്ന് തങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും പോസ്റ്ററുകളിലൂടെ വിശദീകരിക്കുന്നു.സേവ് കോൺഗ്രസ് വാമനപുരം എന്ന ടാഗോടു കൂടിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്...

Palod Ravi: ജനഗണ മംഗള രവി ഞങ്ങളെ പിടലിക്ക് വേണ്ട, കടൽ കിളവൻമാരൊക്കെ വീട്ടിലിരിക്കട്ടെ! പാലോട് രവിക്കെതിരെ പ്രതിഷേധം

Palod Ravi

Published: 

13 Mar 2026 | 12:09 PM

കോൺഗ്രസ് നേതാവ് പാലോട് രവിക്കെതിരെ തിരുവനന്തപുരം വാമനപുരത്ത് പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നു. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട സൂചനകൾക്കെതിരെയാണ് പോസ്റ്റർ. ജനഗണമംഗള രവി തങ്ങൾക്ക് വേണ്ട എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം. കടൽ കിളവൻമാരൊക്കെ വീട്ടിലിരിക്കട്ടെ. യുവത്വം നയിച്ചാൽ വിജയം ഉറപ്പാണ്. പണത്തിനും ഭീഷണി മുമ്പിൽ നേതൃത്വം മുട്ടുമടക്കരുത് എന്നും വാചകങ്ങൾ. ഇക്കൊല്ലം കോൺഗ്രസിന് ഒരു എംഎൽഎ വേണമെന്ന് തങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും പോസ്റ്ററുകളിലൂടെ വിശദീകരിക്കുന്നു.

സേവ് കോൺഗ്രസ് വാമനപുരം എന്ന ടാഗോടു കൂടിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം പാലോട് രവിയെ കൂടാതെ ഡിസിസി വൈസ് പ്രസിഡന്റ് ആയ സുധീർഷ പാലൊളിനെയും വാമനപുരത്ത് കോൺഗ്രസിന്റെ പരിഗണന പട്ടികയിൽ ഉണ്ട്. ഇടതു തട്ടകമായ വാമനപുരം ബ്ലോക്ക് 7000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുധീർഷ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്.

കോൺഗ്രസിന്റെ ഒരു ചടങ്ങിൽ വച്ച് പാലോട് രവി ദേശീയഗാനം ചൊല്ലിയത് വലിയ വിവാദങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു. ദേശീയഗാനത്തെ ബഹുമാനിച്ച് എല്ലാവരും അറ്റൻഷനിൽ നിന്ന് അത് പാടുന്നതിന് പകരം അദ്ദേഹം കൈകൊട്ടി കൊണ്ട് വാക്കുകൾ തെറ്റിച്ചു കൊണ്ടായിരുന്നു പാടിയത്. അന്ന് ഈ വീഡിയോ കോൺഗ്രസിന് തന്നെ വലിയ ഒരു വിവാദമായി മാറിയിരുന്നു. ഇപ്പോൾ ആ വരികൾ തന്നെയാണ് പാലോട് രവിയെ മണ്ഡലത്തിൽ തിരിച്ചുകൊത്തുന്നത്.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു