Anil Menon: ആഗോള മലയാളിക്ക് അഭിമാന നിമിഷം; ബഹിരാകാശത്തേക്ക് കുതിക്കുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ

Anil Menon: കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് 2.1 എ റോക്കറ്റ് ഉപയോഗിച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം 8: 17നാണ് വിക്ഷേപണം നടത്തുക. എട്ടു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ദീർഘകാല ബഹിരാകാശ ദൗത്യത്തിൽ പ്രശസ്ത എയറോസ്പേസ് വിദഗ്ധനും എമർജൻസി മെഡിസിൻ ഫിസിഷ്യനുമായ ഡോക്ടർ അനിൽ മേനോനോടൊപ്പം മുതിർന്ന റഷ്യൻ ബഹിരാകാശ യാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും പങ്കാളികളാകുമെന്നും റിപ്പോർട്ട്...........

Anil Menon: ആഗോള മലയാളിക്ക് അഭിമാന നിമിഷം; ബഹിരാകാശത്തേക്ക് കുതിക്കുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ

Anil Menon

Updated On: 

14 Jul 2026 | 09:06 AM

ന്യൂഡൽഹി: ആഗോള മലയാള സമൂഹത്തിന് അഭിമാനമായി നാസ ബഹിരാകാശ സഞ്ചാരി ഡോക്ടർ അനിൽ മേനോൻ. ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിക്കൊണ്ട് അനിൽ മനോൻ ഇന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് യാത്ര തിരിക്കും. ഇതോടെ ബഹിരാകാശത്തേക്ക് കുതിക്കുന്ന ആദ്യത്തെ മലയാളി എന്ന സുവർണ്ണ നേട്ടമാണ് 49 കാരനായ അനിൽ മേനോൻ സ്വന്തമാക്കിയിരിക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ” സോയൂസ് എംഎസ് – ( Soyuz MS -29) എന്ന ബഹിരാകാശ പേടകത്തിലാണ് അനിൽ മേനോൻ യാത്ര തിരിക്കുന്നത്. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് 2.1 എ റോക്കറ്റ് ഉപയോഗിച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം 8: 17നാണ് വിക്ഷേപണം നടത്തുക.

2027 ഏപ്രിൽ ആയിരിക്കും തിരികെ ഭൂമിയിലെത്തുക…..

എട്ടു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ദീർഘകാല ബഹിരാകാശ ദൗത്യത്തിൽ പ്രശസ്ത എയറോസ്പേസ് വിദഗ്ധനും എമർജൻസി മെഡിസിൻ ഫിസിഷ്യനുമായ ഡോക്ടർ അനിൽ മേനോനോടൊപ്പം മുതിർന്ന റഷ്യൻ ബഹിരാകാശ യാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും പങ്കാളികളാകുമെന്നും റിപ്പോർട്ട്. വിക്ഷേപണം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ അതവേഗ ഭ്രമണ പാതയിലൂടെ സഞ്ചരിച്ച് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയുമായി ബന്ധിപ്പിക്കും. ശേഷം അവിടെ അത്യാധുനിക ശാസ്ത്ര ഗവേഷണങ്ങളിൽ ഏർപ്പെടുന്ന സംഘം അടുത്തവർഷം അതായത് 2027 ഏപ്രിൽ ആയിരിക്കും തിരികെ ഭൂമിയിലെത്തുക.

ALSO READ:ഇന്ന് ​വൈകിട്ട് കറന്റ് പോകുമേ! വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് KSEB

അതേസമയം വൈദ്യശാസ്ത്രത്തിലും സൈനിക സേവനം വാണിജ്യ എയ്റോസ്പേസ് എന്നീ മേഖലകളിൽ തന്റെ കരിയറിൽ ഉടനീളം സമാനതകൾ ഇല്ലാത്ത റെക്കോർഡുകൾ നേടിയെടുത്ത വ്യക്തിയാണ് ഡോക്ടർ അനിൽ മേനോൻ. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെയ്സ് ഫോഴ്സിൽ കേണൽ പദവി വഹിക്കുന്ന അദ്ദേഹം മുൻപ് യുഎസ് വ്യോമസേനയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ ഓപ്പറേഷൻ എൻഡ്യുറിംജി ഫ്രീഡം മുന്നിലെ പോരാട്ടങ്ങളിൽ വൈദ്യസഹായം നൽകി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കയിലെ മിനസോട്ടയിലുള്ള മിനിയാപൊളിസിൽ ജനിച്ച് അദ്ദേഹത്തിന്റെ കുടുംബ വേരുകൾ കേരളത്തിലാണ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്റെയും ഉക്രൈനിയൻ വംശതയായ എലിസവേറ്റ സമോലൈങ്കോയുടെയും മകനാണ് അനിൽ മേനോൻ.അദ്ദേഹത്തിന്റെ ഭാര്യ അന്നാ മേനോൻ പ്രശസ്തമായ സ്പേസ് കമ്പനിയിലെ ലീഡ് സ്പേസ് ഓപ്പറേഷൻ എൻജിനീയറാണ്. 2024 സെപ്റ്റംബറിൽ സ്വകാര്യ പോളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായി അവർ സ്വന്തം യാത്ര നടത്തി. ഈ ദമ്പതികൾക്ക് ജെയിംസ്, ഗ്രേസ് എന്നീ രണ്ട് കുട്ടികളുണ്ട്.

ENGLISH SUMMARY

NASA astronaut Dr. Anil Menon is a source of pride for the global Malayali community. Anil Menon will travel to Earth’s orbit today, marking a milestone in history. With this, 49-year-old Anil Menon has achieved the golden achievement of becoming the first Malayali to go into space.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി