Sabarimala Gold Scam Case: ശബരിമല സ്വർണ്ണക്കൊള്ള; പി.എസ് പ്രശാന്ത് കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ

PS Prashanth under custody, arrest to be recorded : ശബരിമല സ്വർണ്ണക്കൊളള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത് കസ്റ്റഡിയിൽ. സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തത്.

Sabarimala Gold Scam Case: ശബരിമല സ്വർണ്ണക്കൊള്ള; പി.എസ് പ്രശാന്ത് കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ

Ps Prashanth

Updated On: 

23 Jul 2026 | 10:34 AM

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊളള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത് കസ്റ്റഡിയിൽ. സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് പ്രശാന്തിനെ മാറ്റിയിട്ടുണ്ട്. വൈകാതെ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

ശബരിമല സന്നിധാനത്തെ ശ്രീ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ 2025 ൽ ചട്ടങ്ങൾ ലംഘിച്ച്  ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന പി എസ് പ്രശാന്തിന് ഉൾപ്പെടെ ഏഴ് പേർക്ക് പങ്കുണ്ടെന്ന് എസ്‌.ഐ.ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019ലെ സ്വർണ്ണക്കൊള്ള മറയ്ക്കുന്നതിന് വേണ്ടിയാണ് 2025ൽ വീണ്ടും പാളികൾ പുറത്തേക്ക് കൊണ്ടുപോയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Also Read: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചു, എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കഴിഞ്ഞ ഇടത് സർക്കാരിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന മൂന്നാമത്തെ ആളാണ് ഇപ്പോൾ പിടിയിലാകുന്നത്. ദേവസ്വം ബോർഡ് അംഗമായിരുന്ന എ.അജികുമാർ, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണം കമ്മീഷണർ ആയിരുന്ന രെജിലാൽ, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി തുടങ്ങിയവരാണ് കേസിൽ പങ്കുള്ള മറ്റാളുകൾ.

എന്നാൽ അറസ്റ്റ് രാഷ്ട്രീയ നീക്കം ആണെന്ന് പി.എസ്‌ പ്രശാന്ത് പ്രതികരിച്ചു.അറസ്റ്റ് മുന്നിൽ കണ്ട് പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവക്കുകയുണ്ടായി. 2025 ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്.? 2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപട്ടികയിൽപ്പെടുത്തിയിരിക്കുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങൾ. ഈ നീക്കത്തിന് പിന്നിൽ ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദമാന്നെന്ന് പറയേണ്ടതില്ലല്ലോ. ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടും. 2025 ൽ ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ട് പോയതിൽ ദേവസ്വത്തിന് എന്തെങ്കിലും നഷ്ട്ടമോ കുറവോ, നടപടി ക്രമങ്ങളിൽ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത് തെറ്റ്. രക്തം വീണാലും അശുദ്ധി വന്നാലും അതവിടെ ഇരുന്നോട്ടെ എന്ന് കരുതിയിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതത്തിൻ വന്ന് പ്പെട്ടിരിക്കുന്ന ഈ വലിയ വിപത്തിൽ പെടില്ലായിരുന്നു.എങ്കിലും ഭഗവാന് മുന്നിലെ അശുദ്ധി മാറ്റാൻ ശ്രമിച്ച കാര്യത്തിൽ ഇപ്പോഴും പശ്ചാത്താപമില്ല എന്നും പോസ്റ്റിൽ പറയുന്നു.

English Summary

Former Travancore Devaswom Board President P.S. Prashanth has been taken into custody in connection with the Sabarimala gold theft case. The Special Investigation Team (SIT) probing the theft took him into custody from his residence in Thiruvananthapuram.

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി