AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

വിരമിച്ചാല്‍ പെന്‍ഷന്‍ കിട്ടില്ല അല്ലേ? സാരമില്ല സ്ഥിരവരുമാനം എങ്ങനെ ഉറപ്പാക്കമെന്നറിയാം

Retirement Planning Without Pension: How to Ensure Regular Income: പെന്‍ഷന്‍ ആനുകൂല്യങ്ങളില്ലാത്ത ജോലി ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ വിരമിക്കലിന് മുമ്പ് തന്നെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. പെന്‍ഷന്‍ ഇല്ലെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ വിരമിച്ച ശേഷവും സ്ഥിരമായ പ്രതിമാസ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. എന്തെല്ലാമാണ് അതിന് ചെയ്യേണ്ടതെന്നും എങ്ങനെ നിക്ഷേപം നടത്താമെന്നും മനസിലാക്കാം.

വിരമിച്ചാല്‍ പെന്‍ഷന്‍ കിട്ടില്ല അല്ലേ? സാരമില്ല സ്ഥിരവരുമാനം എങ്ങനെ ഉറപ്പാക്കമെന്നറിയാം
പ്രതീകാത്മക ചിത്രം Image Credit source: jose luis raota/Moment/Getty Images
Shiji M K
Shiji M K | Published: 06 Sep 2026 | 01:02 PM

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം എല്ലാ മാസവും കൃത്യമായ വരുമാനം ലഭിക്കണമെന്നത് മിക്കവരുടെയും പ്രധാന സാമ്പത്തിക ആവശ്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും വിരമിക്കലിന് ശേഷം പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങളില്ലാത്ത ജോലി ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ വിരമിക്കലിന് മുമ്പ് തന്നെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. പെന്‍ഷന്‍ ഇല്ലെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ വിരമിച്ച ശേഷവും സ്ഥിരമായ പ്രതിമാസ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. എന്തെല്ലാമാണ് അതിന് ചെയ്യേണ്ടതെന്നും എങ്ങനെ നിക്ഷേപം നടത്താമെന്നും മനസിലാക്കാം.

പ്രതിമാസ ചെലവ് കണക്കാക്കാം

വിരമിക്കലിനായി സാമ്പത്തിക ആസൂത്രണം തുടങ്ങുമ്പോള്‍ ആദ്യം കണക്കാക്കേണ്ടത് ഓരോ മാസവും എത്ര തുക ചെലവിനും മറ്റുമായി ആവശ്യമുണ്ടാകുമെന്നാണ്. ഭക്ഷണം, വസ്ത്രം തുടങ്ങിയ സാധാരണ ചെലവുകള്‍ക്കൊപ്പം വൈദ്യുതി ബില്‍, വാടക, ചികിത്സ, വിനോദം തുടങ്ങിയ ചെലവുകളും കണക്കിലെടുക്കണം.

പ്രായം കൂടുന്നതിനനുസരിച്ച് ചികിത്സാ ചെലവുകള്‍ ഉയരും, അതിനാല്‍ ആരോഗ്യ സംബന്ധമായ ചെലവുകള്‍ക്ക് പ്രത്യേക തുക മാറ്റിവെക്കേണ്ടത് പ്രധാനമാണ്. പ്രതിമാസ ചെലവ് എത്രയാണെന്ന് വ്യക്തമായാല്‍ അതനുസരിച്ച് വിരമിക്കലിന് ആവശ്യമായ വരുമാനവും നിക്ഷേപ തുകയും തീരുമാനിക്കാനാകും.

സ്ഥിരവരുമാനത്തിനായി നിക്ഷേപങ്ങള്‍

വിരമിച്ച ശേഷം സ്ഥിരമായ വരുമാനം ലഭിക്കുന്നതിനായി വിവിധ നിക്ഷേപങ്ങളെ പരിഗണിക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിങ്‌സ് പദ്ധതികള്‍, പ്രതിമാസ പലിശ ലഭിക്കുന്ന ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍, പോസ്റ്റ് ഓഫീസ് മാസവരുമാന പദ്ധതി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കൂടുതല്‍ സ്ഥിരതയുള്ളതായിരിക്കാം. പല പദ്ധതികളുടെയും വരുമാനം താരതമ്യേന കുറവായിരുന്നാലും, വിരമിച്ച ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതില്‍ ഇവയ്ക്ക് പ്രാധാന്യമുണ്ട്.

Also Read: പെണ്ണുങ്ങളേ നിക്ഷേപം തുടങ്ങിയാലോ? നിങ്ങള്‍ക്കായുള്ള പദ്ധതികളിതാ

തുക പിന്‍വലിക്കാം

ആവശ്യത്തിനനുസരിച്ച് ക്രമരഹിതമായി പണം പിന്‍വലിക്കുന്നതിനുപകരം, മുന്‍കൂട്ടി തീരുമാനിച്ച തുക മാത്രം ഓരോ മാസവും ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ബാക്കിയുള്ള തുക നിക്ഷേപങ്ങളില്‍ തുടരുകയും അതില്‍ നിന്ന് വരുമാനം ലഭിക്കുകയും ചെയ്യും. എന്നാല്‍ പിന്‍വലിക്കുന്ന തുക നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലാകുന്ന സാഹചര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം കുറയാന്‍ കാരണമാകാം.

English Summary

Retirement without a pension can still be financially secure with proper planning. Explore investment options and income strategies that can help create a steady monthly income after retirement.

Follow Us