Pt kunju Muhammed Assault case: സ്ത്രീത്വത്തെ അപമാനിച്ചതിന് പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്; സംഭവം ഇങ്ങനെ

Pt kunju Muhammed Assault case: തിരുവനന്തപുരത്ത് ഐ എഫ് കെ സ്ക്രീനിംഗ് വേളയിൽ ഹോട്ടൽ മുറിയിൽ എത്തിയ സംവിധായകൻ...

Pt kunju Muhammed Assault case: സ്ത്രീത്വത്തെ അപമാനിച്ചതിന് പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്; സംഭവം ഇങ്ങനെ

Pt Kunju Muhammed

Published: 

09 Dec 2025 | 10:59 AM

സിപിഎം മുൻ എംഎൽഎ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. രാജേന്ദ്ര ചലച്ചിത്രമേളയുടെ ചിത്രങ്ങളുടെ സ്ക്രീനിങ്ങിനിടയാണ് സംഭവം. ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നൽകുകയായിരുന്നു. തുടർന്ന് പോലീസ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും വിവരങ്ങൾ തേടി. പരാതിയിൽ ഉറച്ചു നിൽക്കുകയാണ് എന്നാണ് അവർ അറിയിച്ചത്.

തിരുവനന്തപുരത്ത് ഐ എഫ് കെ സ്ക്രീനിംഗ് വേളയിൽ ഹോട്ടൽ മുറിയിൽ എത്തിയ സംവിധായകൻ അപമര്യാതയായി പെരുമാറിയ എന്നാണ് കത്തിൽ നൽകിയ വിശദീകരണം. എന്നാൽ ചലച്ചിത്രപ്രവർത്തക തെറ്റിദ്ധരിച്ചതാകാമെന്നാണ് പിടി കുഞ്ഞുമുഹമ്മദ് വിഷയത്തിൽ പ്രതികരിച്ചത്. താൻ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും തെറ്റ് ചെയ്തിട്ടില്ല കേസിന് നിയമപരമായി നേരിടും എന്നും വീട്ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.

പൊലീസ് നടത്തിയ ഗൂഢാലോചനയ്ക്കെതിരെ ദിലീപ് കേസ് നൽകും

നടിയെ ആക്രമിച്ച കേസിൽ പൊലീസ് നടത്തിയ ഗൂഢാലോചനയ്ക്കെതിരെ ദിലീപ് കേസ് നൽകും. തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകുന്നത്. കേസിൽ തന്നെ പ്രതിചേർക്കുന്നതിനായി പോലീസുകാർ ശ്രമിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് പരാതി നൽകുന്നത്. തന്നെ ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനു വേണ്ടി ബലിയാടാക്കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. പോലീസുകാർക്കെതിരേയും മഞ്ജു വാര്യർക്കെതിരേയും വിധി വന്നതിനു പിന്നാലെ ​ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരുന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവരുടെ ക്രിമിനലുകൾ ആയ പോലീസുകാരും ചില മാധ്യമങ്ങളും ചേർന്ന് കള്ളക്കഥ പ്രചരിപ്പിച്ചു.മഞ്ജു വാര്യർ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ആരോപിച്ച ​ഗൂഡാലോചനയാണ് തനിക്കെതിരെ തിരിഞ്ഞതെന്നും ഉത്തരവ് പകർപ്പ് ലഭിച്ചശേഷം തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ കോടതിയുടെതാണ് ഉത്തരവ്. നടി ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ആദ്യത്തെ ആറ് പ്രതികളും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
VD Satheesan – Joseph Vijay: സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം! വിജയിയോട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് വി ഡി സതീശൻ
Scottish MP marriage: അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി
Kerala Rain Alert: മഴ വീണ്ടും കരുത്ത് പ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌; തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്‌
Kerala Lotterry Result : കാരുണ്യം കൂടെയുണ്ടോ…. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഫലം വന്നിട്ടുണ്ടേ…
KSRTC Employees: വർഷങ്ങൾക്ക് ശേഷം, KSRTC ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ; അക്കൗണ്ടിൽ എത്ര കിട്ടും?
Onam Bumper 2026: ഓണം ബമ്പറില്‍ നിന്ന് നികുതിപോയാല്‍ എത്ര രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും?
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്