Petrol pump toilets : പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

Use Toilets at Petrol Pumps on National Highways: ദേശീയപാതയോരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന സൗകര്യമാണ് ശുചിമുറികൾ. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് കോടതിയുടെ ഈ തീരുമാനം.

Petrol pump toilets : പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

Toilets At Petrol Pump

Published: 

13 Aug 2025 19:19 PM

തൃശ്ശൂർ: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ആർക്കും സൗജന്യമായി ഉപയോഗിക്കാം എന്ന് ഹൈക്കോടതി ഉത്തരവ്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്നും ഉത്തരവിൽ പറയുന്നു. ശുചിമുറി ഉപയോഗിക്കാനായി പമ്പുകളിൽ ഇന്ധനം നിറയ്ക്കണമെന്ന് നിർബന്ധമില്ല എന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഈ സുപ്രധാന വിധി. നേരത്തെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുചിമുറികൾ പെട്രോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഈ ഭാഗത്തുള്ള തള്ളിക്കോ പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

Also read – വെറും 15 മിനിറ്റിൽ മനുഷ്യനെ കുളിപ്പിച്ച് കുട്ടപ്പനാക്കും; ഹ്യൂമന്‍ വാഷിങ് മെഷീനുമായി ജപ്പാൻ

ദേശീയപാതയോരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന സൗകര്യമാണ് ശുചിമുറികൾ. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് കോടതിയുടെ ഈ തീരുമാനം. ശുചിമുറികൾ ഉപയോഗിക്കുന്നതിന് ഉപഭോക്താവ് ആകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പമ്പുകളിൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ പമ്പ ഉടമകൾക്ക് അധികാരം ഉണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും