Nehru Trophy Boat Race 2025: പുന്നമട സര്‍വസജ്ജം, നെഹ്‌റു ട്രോഫിക്ക് ആവേശത്തുഴയെറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി
Alappuzha Punnamada Nehru Trophy Boat Race 2025 Details In Malayalam: 21 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 75 വള്ളങ്ങളാണ് പുന്നമടയിലെ ഓളപ്പരപ്പില്‍ മത്സരിക്കാനെത്തുന്നത്. ഉദ്ഘാടനത്തിന് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ എന്നിവ നടക്കും. നാല് മണിയോടെ ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നടക്കും
ആലപ്പുഴ: ജലരാജാക്കന്മാരെ വരവേല്‍ക്കാന്‍ പുന്നമ്മട സര്‍വസജ്ജം. കേരളം ആവേശത്തോടെ കാത്തിരിക്കുന്ന 71ാമതു നെഹ്‌റു ട്രോഫി വള്ളംകളി നാളെ നടക്കും. ഓളപ്പരപ്പിലെ ഒളിമ്പിക്‌സിനായുള്ള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് ഫൈനല്‍ മത്സരങ്ങള്‍. 21 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ പകുതിയിലധികം ചുണ്ടന്‍ വള്ളങ്ങളും കുട്ടനാട്ടില്‍ നിന്നാണെന്നതാണ് പ്രത്യേകത.
21 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 75 വള്ളങ്ങളാണ് പുന്നമടയിലെ ഓളപ്പരപ്പില്‍ മത്സരിക്കാനെത്തുന്നത്. ഉദ്ഘാടനത്തിന് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ എന്നിവ നടക്കും. നാല് മണിയോടെ ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നടക്കും. ഒരേ സമയത്ത് ഒന്നിലേറെ വള്ളങ്ങള്‍ ഫിനിഷ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. വള്ളംകളി കാണാന്‍ പാസുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. നെഹ്‌റു ട്രോഫി വള്ളം കളിയോട് അനുബന്ധിച്ച് പ്രത്യേക ബസ്, ബോട്ട് സര്‍വീസുകളുണ്ടാകും.
നിയന്ത്രണങ്ങള്‍ എന്തൊക്കെ?
നെഹ്‌റു ട്രോഫി പ്രമാണിച്ച് നാളെ നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ട് മുതലാകും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാവിലെ ആറു മണി മുതല്‍ നഗരത്തില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തുന്നവര്‍ക്ക് പാര്‍ക്കിങിനായി പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
ട്രാക്കിലെ ചില കേമന്‍മാര്‍
- പള്ളാത്തുരുത്തി ബോട്ട് ക്ലബ്
- വില്ലേജ് ബോട്ട് ക്ലബ് കൈനകരി
- കുമരകം ടൗൺ ബോട്ട് ക്ലബ്
- യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി
Also Read: Onam 2025: ഓണം ഹിന്ദുക്കളുടേത് മാത്രമാണോ? ആരാണ് മഹാബലി, കഥ ഒന്നുകൂടി കേള്‍ക്കാം
ടിക്കറ്റുകള്‍ എങ്ങനെ കിട്ടും?
nehrutrophy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. ആലപ്പുഴയിലെയും, സമീപജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, പ്രമുഖ ബാങ്കുകള്‍, ആലപ്പുഴയിലെ കെഎസ്ആര്‍ടിസി ഡിപ്പോ, കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ തുടങ്ങിയവ വഴിയും പാസ് ലഭിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.