Rabies Infection: വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ചികിത്സയിൽ

Rabies Infection: ഉച്ചയ്ക്ക് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായയാണ് കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു.

Rabies Infection: വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ചികിത്സയിൽ
Published: 

03 May 2025 | 12:07 PM

കൊല്ലം: വാക്സിനെടുത്ത ഏഴുവയസുകാരിക്ക് പേവിഷ ബാധ. കുട്ടി നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ കുട്ടിയെ കഴിഞ്ഞ ഏപ്രിൽ 8 നാണ് നായ കടിച്ചത്. ഉച്ചയ്ക്ക് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായയാണ് കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു.

പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍ബി നല്‍കി. മെയ് 6-ന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെ പനി ബാധിച്ചത്. തുടര്‍ന്ന്  നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ എങ്ങോട്ട് പോയി, മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

അടുത്തിടെ പേവിഷ ബാധയേറ്റ് അഞ്ചുവയസുകാരി മരണപ്പെട്ടിരുന്നു. മലപ്പുറം സ്വദേശിയായ സന ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ്  മരണം. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 ന് മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ