AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta woman attacked : പത്തനംതിട്ടയിൽ 40 വയസ്സുകാരിയെ ആൺ സുഹൃത്ത് മകന്റെ മുൻപിൽ വെച്ച് വെട്ടി പരിക്കേല്പിച്ചു

ഇയാൾ ഏറെക്കാലമായി റിനിയെ പുറകെ നടന്ന ശല്യപ്പെടുത്തിയിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. തുടർന്ന് ബിനുവിനെതിരെ പരാതി നൽകുന്നതിനായി...

Pathanamthitta woman attacked : പത്തനംതിട്ടയിൽ 40 വയസ്സുകാരിയെ ആൺ സുഹൃത്ത് മകന്റെ മുൻപിൽ വെച്ച് വെട്ടി പരിക്കേല്പിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Kerala Police/ Facebook
ashli
Ashli C | Published: 05 Dec 2025 07:14 AM

പത്തനംതിട്ട: പത്തനംതിട്ടയിൽ 40 വയസ്സുകാരിക്ക് വെട്ടേറ്റു. മകന്റെ മുന്നിൽവച്ച് ആൺ സുഹൃത്താണ് 40 കാരിയെ ആക്രമിച്ചത്. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് സംഭവം. ഇഞ്ചപ്പാറ സ്വദേശിനിയായ റിനിയ്ക്കാണ് വെട്ടേറ്റത്. മകന്റെ മുന്നിൽ വച്ച് റിനിയെ ആൺസുഹൃത്താണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ആൺ സുഹൃത്തായ ബിനു ആണ് റിനിയെ അതിക്രൂരമായി ആക്രമിച്ചത്.

ഇയാൾ ഏറെക്കാലമായി റിനിയെ പുറകെ നടന്ന ശല്യപ്പെടുത്തിയിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. തുടർന്ന് ബിനുവിനെതിരെ പരാതി നൽകുന്നതിനായി റിലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. സംഭവത്തിൽ കഴുത്തിന് ഗുരുതരമായ പരുക്കേറ്റ റിനിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടൽ പോലീസ് ബിനുവിനായി അന്വേഷണം ആരംഭിച്ചു.

കാസർകോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം

കാസർകോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം ഒ പി കൗണ്ടർ എന്നിവിടങ്ങളിൽ വച്ചായിരുന്നു ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചെമ്മനാട് കീഴൂർ എന്നിവിടങ്ങളിലുള്ള ഗുണ്ടാസംഘങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. നാട്ടിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റാണ് ഇരു സംഘങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശേഷം അവിടെയെത്തി പിന്നീട് അത്യാഹിത വിഭാഗം, ഒപി എന്നിവിടങ്ങളിൽ വെച്ച് വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നു മണിക്കൂറോളം ആശുപത്രിയിൽ പ്രവർത്തനം തടസ്സപ്പെട്ടു. ആശുപത്രിയിൽ ഇത്തരത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത് ആ ജീവനക്കാർക്ക് ആശങ്ക ഉണ്ടാക്കുകയാണ്. ആക്രമവുമായി ബന്ധപ്പെട്ട് എട്ടു പേരെ കാസർഗോഡ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.