KB Ganesh kumar: ഉമ്മൻചാണ്ടിയെ വേദനിച്ചതിനുള്ള കൂലി, ഗണേഷ് കുമാറിന്റെ രാജി മുഖ്യമന്ത്രി എപ്പോൾ ചോദിച്ചുവാങ്ങും – രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil Demands Minister Ganesh Kumar’s Resignation: മന്ത്രി തന്റെ ഫോൺ ചോർത്തിയെന്ന ഭാര്യയുടെ ആരോപണം അധികാരത്തിന്റെ നഗ്നമായ ദുർവിനിയോഗമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ കൺട്രോൾ റൂം നമ്പറിൽ വിളിച്ച് പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

KB Ganesh kumar: ഉമ്മൻചാണ്ടിയെ വേദനിച്ചതിനുള്ള കൂലി, ഗണേഷ് കുമാറിന്റെ രാജി മുഖ്യമന്ത്രി എപ്പോൾ ചോദിച്ചുവാങ്ങും - രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkoottathil

Published: 

09 Mar 2026 | 06:04 PM

പാലക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയവർക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിന്റെ രാജി മുഖ്യമന്ത്രി എന്ന് ചോദിച്ചുവാങ്ങുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

മന്ത്രി തന്റെ ഫോൺ ചോർത്തിയെന്ന ഭാര്യയുടെ ആരോപണം അധികാരത്തിന്റെ നഗ്നമായ ദുർവിനിയോഗമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ കൺട്രോൾ റൂം നമ്പറിൽ വിളിച്ച് പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പേരും ഊരുമില്ലാത്ത ഇമെയിൽ പരാതിയിൽ പോലും എസ്‌.ഐ.ടി രൂപീകരിക്കുന്ന മുഖ്യമന്ത്രി, ക്ലിഫ് ഹൗസിനടുത്ത് താമസിക്കുന്ന മന്ത്രിക്കെതിരെയുള്ള ഗുരുതര പരാതിയിൽ എന്തുകൊണ്ട് മിണ്ടുന്നില്ല? ഗണേഷിനെ എപ്പോൾ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിയുടെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഭാര്യയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പോലീസ് എന്ത് നടപടി സ്വീകരിച്ചു? മന്ത്രിയുടെ ഭാര്യയ്ക്ക് പോലും നീതി കിട്ടാത്ത സാഹചര്യത്തിൽ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷിതത്വം ലഭിക്കുമെന്നും രാഹുൽ ആഞ്ഞടിച്ചു. അതിജീവിത മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടും എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും ഇതിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ വ്യക്തിപരമായ കാര്യങ്ങളല്ല, മറിച്ച് അധികാര ദുർവിനിയോഗവും നീതി നിഷേധവുമാണ് തങ്ങൾ ഉയർത്തുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Follow Us
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു