Rahul mamkootathil: ഗര്‍ഭധാരണത്തിന് രാഹുല്‍ മാങ്കൂട്ടത്തിൽ പ്രേരിപ്പിച്ചു, ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ അസഭ്യം, പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്
Rahul mamkootathil's New Audio Clip: "നമുക്ക് കുഞ്ഞ് വേണം, നീ ഗർഭിണി ആകണം" എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് പറഞ്ഞതായി യുവതി ഓഡിയോയിൽ വ്യക്തമാക്കുന്നു.
കൊച്ചി: ലൈംഗിക പീഡന ആരോപണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന പുതിയ ശബ്ദരേഖയും വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. ഗർഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് ഓഡിയോയിൽ യുവതി പറയുന്നു.
ശബ്ദരേഖയിലെ പ്രധാന വിവരങ്ങൾ
“നമുക്ക് കുഞ്ഞ് വേണം, നീ ഗർഭിണി ആകണം” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് പറഞ്ഞതായി യുവതി ഓഡിയോയിൽ വ്യക്തമാക്കുന്നു. രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണമാണിതെന്ന് ‘ന്യൂസ് മലയാളം’ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രം നടത്താൻ യുവതിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാൻ ആയിട്ടും ഇപ്പോൾ മാറുന്നത് എന്തിനാണ്?” എന്ന് യുവതി ചോദിക്കുന്നു. തനിക്ക് ആരോഗ്യ-മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, “എനിക്കു വയ്യ” എന്ന് പറഞ്ഞ് യുവതി പൊട്ടിക്കരയുന്നുമുണ്ട്. ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാൻ പേടിയാണ്.
Also read – പാലക്കാട് പണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം
എനിക്ക് ഛർദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ട്” എന്നും യുവതി പറയുന്നു. എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചിൽ നിർത്താൻ കഴിയുന്നില്ല എന്ന് യുവതി മറുപടി നൽകുന്നു. നിന്റെ ഈ വർത്തമാനം നിർത്താൻ എന്ന് പറഞ്ഞുകൊണ്ട്, അസഭ്യം കലർന്ന മറുപടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചു നൽകുന്നത്.
എനിക്കിത് ചെയ്യാൻ വയ്യ എന്ന് പറഞ്ഞ് യുവതി കരയുമ്പോൾ, കഴിഞ്ഞദിവസം സംസാരിച്ചപ്പോൾ ഇന്നുകൊണ്ട് ലോകം അവസാനിക്കാൻ പോവുകയല്ലല്ലോ, എനിക്കൊരൽപ്പം സമയം താ എന്ന് പറഞ്ഞിട്ട്, മൂന്ന് ദിവസമായി പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ട് ഇപ്പോൾ ചോദിച്ചപ്പോൾ ചൂടു വന്നത് എന്തിനാണെന്ന് രാഹുൽ ചോദിക്കുന്നു. ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ല എന്ന് യുവതി പറയുമ്പോൾ, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോ” എന്ന് രാഹുൽ മറുപടി നൽകുന്നു. നിങ്ങൾ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും യുവതി പറയുന്നുണ്ട്.