Rahul Mamkootathil: വിധി വരുന്നത് വരെ കടുത്ത നടപടി പാടില്ല; രാഹുലിന്റെ ജാമ്യഹര്‍ജി 10ന് പരിഗണിക്കും

Rahul Mamkootathil Anticipatory Bail Update: ഭാവി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മൊഴി നല്‍കി.

Rahul Mamkootathil: വിധി വരുന്നത് വരെ കടുത്ത നടപടി പാടില്ല; രാഹുലിന്റെ ജാമ്യഹര്‍ജി 10ന് പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍

Updated On: 

08 Dec 2025 | 05:52 PM

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലുള്ള മുന്‍കൂര്‍ ജാമ്യഹര്‍ജിയിലുള്ള ഉത്തരവ് ഡിസംബര്‍ 10ന്. വിധി വരുന്നതുവരെ രാഹുലിനെതിരെ കടുത്ത നടപടിയുണ്ടാകാന്‍ പാടില്ലെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. ബെംഗളൂരു സ്വദേശിനിയായ 23കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസിലാണ് രാഹുല്‍ ജാമ്യം തേടിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം.

കേസുമായി ബന്ധപ്പെട്ട് അതിജീവിത അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. ഭാവി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മൊഴി നല്‍കി.

ലൈംഗികാതിക്രമത്തിന് ശേഷം രാഹുല്‍ വിവാഹത്തില്‍ നിന്നും പിന്മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭയമായിരുന്നു. അതിനാലാണ് വിവരം പുറത്തുപറയാതിരുന്നത്. ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ലൈംഗികാതിക്രമമാണ് നടത്തിയത്. ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ട്.

Also Read: Rahul Mamkootathil: ‘രാഹുലിനെ ഭയം; ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു’; രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി

രാഹുല്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ താന്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയി. വീണ്ടും ബന്ധം പുനസ്ഥാപിക്കുന്നതിനായി രാഹുലിന്റെ പിന്നാലെ നടന്നു. ഫോണ്‍ എടുക്കാത്തപ്പോള്‍ അസഭ്യം പറഞ്ഞു. വീടിന്റെ പരിസരത്ത് കാറുമായി എത്തി കൂടെ വരാന്‍ പലതവണ ആവശ്യപ്പെട്ടു. കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചുവെന്നും അവര്‍ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Scottish MP marriage: അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി
Kerala Rain Alert: മഴ വീണ്ടും കരുത്ത് പ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌; തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്‌
Kerala Lotterry Result : കാരുണ്യം കൂടെയുണ്ടോ…. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഫലം വന്നിട്ടുണ്ടേ…
KSRTC Employees: വർഷങ്ങൾക്ക് ശേഷം, KSRTC ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ; അക്കൗണ്ടിൽ എത്ര കിട്ടും?
Onam Bumper 2026: ഓണം ബമ്പറില്‍ നിന്ന് നികുതിപോയാല്‍ എത്ര രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും?
ടിക്കറ്റ് ചാർജ് 505 രൂപ മാത്രം! തിരുവനന്തപുരം-എറണാകുളം KSRTC എക്സിക്യൂട്ടീവ് ബസ് സർവീസ് തുടങ്ങി
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്