AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkoottathil: ‘രാഹുൽ സൈക്കിക് കോഴി’; പോലീസിൻ്റെ നീക്കം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ടിപി സെൻകുമാർ

TP Senkumar Against Police: പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി ടിപി സെൻകുമാർ. പോലീസ് നീക്കം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും പ്രതി രക്ഷപ്പെടുമെന്നും സെൻകുമാർ പറഞ്ഞു.

Rahul Mamkoottathil: ‘രാഹുൽ സൈക്കിക് കോഴി’; പോലീസിൻ്റെ നീക്കം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ടിപി സെൻകുമാർ
രാഹുൽ മാങ്കൂട്ടത്തിൽ, ടിപി സെൻകുമാർImage Credit source: Rahul Mamkoottathil, TP Senkumar Facebook
Abdul Basith
Abdul Basith | Published: 12 Jan 2026 | 02:00 PM

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘത്തിൻ്റെ നീക്കം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാർ. രാഹുൽ സൈക്കിക് കോഴിയാണെന്നും നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ രക്ഷപ്പെട്ടുപോകുമെന്നും സെൻകുമാർ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിമർശിച്ചു.

Also Read: Rahul Mamkootathil: ഹോട്ടലിൽ തെളിവെടുപ്പ് നടത്തണം; രാഹുലിനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്ന് അപേക്ഷ നൽകും

ടിപി സെൻകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘കോഴിയും പോലീസും ക്രിമിനൽ നിയമങ്ങളും
ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ , അത് താഴെ പറയുന്നവയാണ്.
പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ?
ഒരു ബലാത്സംഗ പരാതി കാനഡയിൽ നിന്നും ഇ മെയിൽ ആയി പരാതിക്കാരി സ്റ്റേഷൻ ഹൌസ് ഓഫീസർക്കു ബി എൻ എസ് എസ്, വകുപ്പ് 173(1)(ii) ലഭിച്ചിട്ടുണ്ടോ?
അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസർ റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടോ?
റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടെങ്കിൽ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോ?
അങ്ങിനെ നൽകിയാൽ മാത്രം അല്ലേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ?
ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, പരാതിക്കാരിയെ ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ?
പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക?
എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക?
എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക?
എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നടപടി ആവുക?
ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും.. അത് പോലീസ് അറിയുക.’

ടിപി സെൻകുമാറിൻ്റെ പോസ്റ്റ്