Rahul Mamkoottathil: പുതിയ നീക്കവുമായി രാഹുൽ! ജാമ്യത്തിനായുള്ള അടുത്ത വഴി കണ്ടെത്തി
Rahul Mamkoottathil: എങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് സൂചന....
കൊച്ചി: ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പുതിയ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജാമ്യത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കാനാണ് പുതിയ നീക്കം. ഇതിനായി ഉടൻ ഹർജി നൽകും എന്നാണ് സൂചന. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവ് ആകും രാഹുൽ മാങ്കൂട്ടത്തിൽ വേണ്ടി ഹാജരാവുക എന്നാണ് റിപ്പോർട്ട്.
ഓൺലൈനായി മുൻകൂർ ജാമ്യ അപേക്ഷ നൽകാനാണ് നീക്കം. ഹർജി നാളെ ഉച്ചയോടെ ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. എങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് സൂചന.
മുൻകൂർ ജാമ്യാപേക്ഷയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിന് ഇതിനോടകം തന്നെ രാഹുലുമായി ബന്ധപ്പെട്ടവർ ഹൈക്കോടതി അഭിഭാഷകരുമായി ചർച്ച നടത്തിയതായാണ് സൂചന.. അതേസമയം മുൻകൂർ ജാമ അപേക്ഷ തല്ലിയതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി.