AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rahul Mamkootathil: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു മുൻകൂർ ജാമ്യം

Rahul Mankootathil's anticipatory bail : രാഹുലിന്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാനും വ്യവസ്തയുണ്ട്. യാതൊരു കാരണവശാലും കേരളം വിട്ടുപോകാൻ പാടില്ല.

Rahul Mamkootathil: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു മുൻകൂർ ജാമ്യം
Rahul MamkootathilImage Credit source: Facebook
Aswathy Balachandran
Aswathy Balachandran | Published: 12 Feb 2026 | 11:11 AM

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ രാഹുലിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് പീഡനക്കേസുകളിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

ജാമ്യം ലഭിച്ചാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ വാദം. ഇത് ശരിവെച്ച കോടതി, കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ALSO READ: ശബരിമല സ്വർണ്ണം മോഷണം; എൻ വാസുവിന് ജാമ്യം

ഫെബ്രുവരി 16-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണം. തുടർച്ചയായി മൂന്ന് ദിവസം ഹാജരാകാനാണ് നിർദേശം. രാഹുലിന്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാനും വ്യവസ്തയുണ്ട്. യാതൊരു കാരണവശാലും കേരളം വിട്ടുപോകാൻ പാടില്ല. കൂടാതെ സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്.

നേരത്തെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും തിരുവനന്തപുരം സെഷൻസ് കോടതിയും മറ്റ് കേസുകളിൽ രാഹുലിന് ജാമ്യം നൽകിയിരുന്നു. നേമം പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നിർണ്ണായക വിധി വന്നിരിക്കുന്നത്.

Follow Us