Nedumbassery Railway Station: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്‌റ്റേഷൻ ഉടൻ; മെമുവിലും കൂടുതൽ കോച്ചുകൾ
Nedumbassery Railway Station Coming Soon: യാത്രക്കാരുടെ പരാതി പരിഹരിക്കുന്നതിനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ (Nedumbassery Railway Station) നിർമ്മാണം ഉടൻ ആരംഭിക്കും. അതിനുള്ള നടപടികൾ അതിവേഗം സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Railway Minister Ashwini Vaishnaw) അറിയിച്ചു. കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇക്കാര്യത്തിൽ ഉറപ്പു നൽകിയത്. എയർപോർട്ട് യാത്രക്കാരുടെ ഒരുപാടി കാലത്തെ സ്വപ്നമാണ് നെടുമ്പാശേരി എയർപോർട്ടിന് സമീപമുള്ള റെയിൽവേ സ്റ്റേഷൻ.
കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റെയിൽവേ മന്ത്രി ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചു നൽകിയിരുന്നു. ഇതുകൂടാതെ യാത്രക്കാരുടെ പരാതി പരിഹരിക്കുന്നതിനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ദീപാവലി: റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ നേരത്തേ എത്തണം
ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് വർധിച്ചിരിക്കെ, പുതിയ നിർദ്ദേശവുമായി റെയിൽവേ അധികൃതർ. യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിൽ നേരത്തേ എത്തണമെന്നാണ് മുന്നറിയിപ്പ്. ലഗേജുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റെയിൽവേ അറിയിച്ചു.
ഇത്തരം സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നതിനാലാണ് യാത്രക്കാർ സ്റ്റേഷനുകളിൽ നേരത്തേ എത്തണമെന്ന് അറിയിച്ചിരിക്കുന്നത്. തീവണ്ടികളിൽ നിയമം ലംഘിച്ച് പടക്കം കൊണ്ടുപോകുന്നുണ്ടെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് സുരക്ഷ പരിശോധന ശക്തമാക്കിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ദീപാവലി ആഘോഷത്തിന് ചെന്നൈയിൽനിന്ന് ബസുകളിലും തീവണ്ടികളിലുമായി സ്വന്തം നാട്ടിലേക്ക് പോയതെന്നാണ് കണക്ക്.