Kerala Railway Update: കോട്ടയം വഴിയുള്ള യാത്രക്കാർക്ക് തിരിച്ചടി, ഈ ട്രെയിനുകൾ ഇനി ആലപ്പുഴ വഴി; പുതിയ സ്റ്റോപ്പുകൾ അറിയാം
Rajya Rani Express to Run via Alappuzha: ചില ട്രെയിനുകൾ അറ്റകുറ്റപ്പണികൾ കാരണം ചില ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വൈകി ഓടാൻ സാധ്യതയുള്ള ചില ട്രെയിനുകൾ ഉണ്ട്. മദാർ ജംഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെയ് 02, 09 തീയതികളിൽ പുറപ്പെടുന്ന ട്രെയിൻ വഴിമധ്യേ രണ്ടര മണിക്കൂറോളം ( അതായത് 150 മിനിറ്റ്) പിടിച്ചിടും. മംഗ്ളൂരു - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് മെയ് 26-ന് മംഗ്ളൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വഴിമധ്യേ 40 മിനിറ്റോളം വൈകും

പ്രതീകാത്മക ചിത്രം
പാലക്കാട്: തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിലെ വിവിധയിടങ്ങളിൽ നടക്കുന്ന പാത പരിപാലന ജോലികളെത്തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ റെയിൽവേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെയ്, ജൂൺ മാസങ്ങളിലായി നിശ്ചയിച്ചിട്ടുള്ള ജോലികൾ കാരണം മംഗ്ളൂരു – തിരുവനന്തപുരം എക്സ്പ്രസ്, അമൃത, രാജ്യറാണി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകളുടെ സമയക്രമത്തിലും റൂട്ടിലും മാറ്റമുണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.
ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ
മെയ് 7-ന് പുറപ്പെടേണ്ട മൂന്ന് പ്രധാന ട്രെയിനുകൾ കോട്ടയം വഴി പോകുന്നതിന് പകരം എറണാകുളം ജംഗ്ഷനിൽ നിന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. കോട്ടയം ഡിവിഷനിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴയിൽ പകരം സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
- മംഗ്ളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് : മെയ് 07-ന് മംഗ്ളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വഴി സർവീസ് നടത്തും.
- രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് : മെയ് 07-ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിടും.
- നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് : മെയ് 07-ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനും ആലപ്പുഴ വഴി സർവീസ് നടത്തും.
- പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് ഒഴിവാക്കിയ സ്റ്റോപ്പുകൾ. പകരം അനുവദിച്ച സ്റ്റോപ്പുകൾ എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവയും ആണ്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് മെയ്, ജൂൺ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും. മെയ് 14, 21, 28 ചൊവ്വാഴ്ച, ജൂൺ 2 ചൊവ്വാഴ്ച, എന്നീ ദിവസങ്ങളിലാണ് ഇത് ബാധകം.
ഈ ദിവസങ്ങളിൽ തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും ഇടയിലുള്ള സർവീസ് പൂർണ്ണമായും റദ്ദാക്കി. നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറ വരെ മാത്രമേ സർവീസ് നടത്തൂ.
Also Read – Delhi Metro: ട്രാഫിക് കുരുക്കില്ലാതെ മെട്രോയിൽ കുതിക്കാം; ഡൽഹി മെട്രോ ഇനി ഹിൻഡൻ എയർപോർട്ടിലേക്കും
സമയക്രമത്തിലെ മാറ്റം
ചില ട്രെയിനുകൾ അറ്റകുറ്റപ്പണികൾ കാരണം ചില ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വൈകി ഓടാൻ സാധ്യതയുള്ള ചില ട്രെയിനുകൾ ഉണ്ട്. മദാർ ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെയ് 02, 09 തീയതികളിൽ പുറപ്പെടുന്ന ട്രെയിൻ വഴിമധ്യേ രണ്ടര മണിക്കൂറോളം ( അതായത് 150 മിനിറ്റ്) പിടിച്ചിടും. മംഗ്ളൂരു – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് മെയ് 26-ന് മംഗ്ളൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വഴിമധ്യേ 40 മിനിറ്റോളം വൈകും എന്നും വിവരമുണ്ട്.
യാത്രക്കാർക്കുള്ള നിർദ്ദേശം
റെയിൽവേ ട്രാക്ക് പരിപാലന ജോലികൾ ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കുമെന്നതിനാൽ, യാത്ര പുറപ്പെടുന്നതിന് മുൻപായി റെയിൽവേ വെബ്സൈറ്റ് വഴിയോ എൻടിഇഎസ് (N T E S) ആപ്പ് വഴിയോ ട്രെയിനുകളുടെ കൃത്യമായ സമയം പരിശോധിക്കണമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ പിആർഒ ബി. ദേവദാനം അറിയിച്ചു.
English Summary
Several major trains in Kerala, including the Rajya Rani and Amritha Express, will be diverted via Alappuzha on May 7 due to railway track maintenance. Some other services will be partially cancelled or delayed, so passengers are advised to check the updated schedule before traveling