Railway update: യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിനും നിസാമുദ്ദീൻ സൂപ്പർഫസ്റ്റിനും പുതിയ സ്റ്റോപ്പുകൾ
New stops for Amrit bharat and Nizamuddin express: ദീർഘദൂര യാത്ര ചെയ്ത് ചികിത്സ തേടുന്ന സാധാരണക്കാർക്ക് ഈ സ്റ്റോപ്പുകൾ വലിയ ഉപകാരമാകും. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകർക്കും വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഗുണകരമാകും.
മാവേലിക്കര: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ഒടുവിൽ അംഗീകാരം. അമൃത് ഭാരത് എക്സ്പ്രസ്സിന് ശാസ്താംകോട്ടയിലും, തിരുവനന്തപുരം – നിസാമുദ്ദീൻ സൂപ്പർഫസ്റ്റിന് ചെങ്ങന്നൂരിലും സ്റ്റോപ്പുകൾ അനുവദിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. എം.പി നടത്തിയ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
ആർക്കെല്ലാം ഗുണപ്പെടും?
ഈ തീരുമാനം വിവിധ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമാകും. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്കും ജോലിസ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും ഇത് സഹായിക്കും. ദീർഘദൂര യാത്ര ചെയ്ത് ചികിത്സ തേടുന്ന സാധാരണക്കാർക്ക് ഈ സ്റ്റോപ്പുകൾ വലിയ ഉപകാരമാകും. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകർക്കും വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഗുണകരമാകും.
ജനങ്ങളുടെ ആവശ്യങ്ങൾ പലവട്ടം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെയും നിരന്തരമായ സമ്മർദ്ദത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് എം.പി അറിയിച്ചു. വരും ദിവസങ്ങളിലും മണ്ഡലത്തിലെ യാത്രാപ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.