AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Service Changes: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് … ഈ ട്രെയിൻ സർവീസുകളിൽ താൽക്കാലികമായി അടിമുടി മാറ്റം

Southern Railway Announces Changes: ഡിസംബർ 14 മുതൽ ജനുവരി 27 വരെ ആരംഭിക്കുന്ന യാത്രകൾക്കാണ് മാറ്റമുള്ളത്. ഈ ട്രെയിൻ സർവീസ് തൂത്തുക്കുടിക്ക് പകരം തിരുനെൽവേലി ജംഗ്ഷനിൽ വെച്ച് യാത്ര അവസാനിപ്പിക്കും എന്നാണ് അറിയിപ്പിലുള്ളത്.

Train Service Changes: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് … ഈ ട്രെയിൻ സർവീസുകളിൽ താൽക്കാലികമായി അടിമുടി മാറ്റം
Train Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 11 Dec 2025 18:46 PM

പാലക്കാട്: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ട്രെയിൻ സർവീസുകളിൽ താൽക്കാലികമായി അടിമുടി മാറ്റങ്ങൾ. മധുര ജംഗ്ഷനും തൂത്തുക്കുടിക്കും ഇടയിലുള്ള പാത ഇരട്ടിപ്പിക്കൽ ജോലികൾ സുഗമമാക്കുന്നതിനായാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കുകയും, തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസിൻ്റെ പുറപ്പെടൽ സ്റ്റേഷൻ മാറ്റുകയും ചെയ്തിട്ടുണ്ട്.

 

പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ്

 

ഡിസംബർ 14 മുതൽ ജനുവരി 27 വരെ ആരംഭിക്കുന്ന യാത്രകൾക്കാണ് മാറ്റമുള്ളത്. ഈ ട്രെയിൻ സർവീസ് തൂത്തുക്കുടിക്ക് പകരം തിരുനെൽവേലി ജംഗ്ഷനിൽ വെച്ച് യാത്ര അവസാനിപ്പിക്കും എന്നാണ് അറിയിപ്പിലുള്ളത്. കൂടാതെ തിരുനെൽവേലി ജംഗ്ഷനും തൂത്തുക്കുടിക്കും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്.

 

തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ്

 

ഡിസംബർ 15 മുതൽ ജനുവരി 29 വരെ ആരംഭിക്കുന്ന യാത്രകൾക്ക് മാറ്റമുള്ളതായി അറിയിപ്പിൽ പറയുന്നു. ഇതനുസരിച്ച് തൂത്തുക്കുടിയിൽ നിന്ന് രാത്രി 10:00 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ, ഇനി തിരുനെൽവേലി ജംഗ്ഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. തിരുനെൽവേലിയിൽ നിന്ന് അതേ ദിവസം രാത്രി 11:00 മണിക്ക് പുറപ്പെടുകയും ചെയ്യും. തൂത്തുക്കുടിക്കും തിരുനെൽവേലി ജംഗ്ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. ട്രെയിൻ യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുകയും, അതനുസരിച്ച് യാത്രാ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.