Ramya Haridas: കേസ് പിൻവലിക്കണോ? പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച പേഴ്സണൽ സ്റ്റാഫ് ആക്കണം; നീക്കങ്ങളുമായി രമ്യ ഹരിദാസ്

ഇത് സംബന്ധിച്ച് കെപിസിസിയെ തന്റെ നിലപാട് അറിയിച്ചതായും റിപ്പോർട്ട്.ചിറയൻകീഴിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട പാളയം പ്രദീപിനെയും സജാതിനെയും ആറുമാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.കെപിസിസി അന്വേഷണസമിതി റിപ്പോർട്ട് നൽകിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുജനങ്ങൾക്കിടയിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് കെപിസിസി.......

Ramya Haridas: കേസ് പിൻവലിക്കണോ? പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച പേഴ്സണൽ സ്റ്റാഫ് ആക്കണം; നീക്കങ്ങളുമായി രമ്യ ഹരിദാസ്

Ramya Haridas

Updated On: 

04 Nov 2026 | 02:48 PM

തിരുവനന്തപുരം: പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളുമായി രമ്യ ഹരിദാസ് എംഎൽഎ. താൻ കേസ് പിൻവലിക്കണമെങ്കിൽ പ്രദീപിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് രമ്യ ഹരിദാസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് കെപിസിസിയെ തന്റെ നിലപാട് അറിയിച്ചതായും റിപ്പോർട്ട്. എന്നാൽ പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് വേണ്ട എന്ന് ഉറച്ച നിലപാടിൽ തന്നെയാണ് ചിറയിൻകീഴിലുള്ള കോൺഗ്രസ് നേതാക്കളും.

ചിറയൻകീഴിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട പാളയം പ്രദീപിനെയും സജാതിനെയും ആറുമാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.കെപിസിസി അന്വേഷണസമിതി റിപ്പോർട്ട് നൽകിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുജനങ്ങൾക്കിടയിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് കെപിസിസി റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ALSO READ:പരീക്ഷ എഴുതാൻ അനുവദിക്കണം; സസ്പെൻഷനിലായ കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പാർട്ടിയുടെ പാർത്ഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തതായി സംഘടന ചുമതലയുള്ള ജനറൽസെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചത്. അതേസമയം പാർട്ടിയുടെ മുന്നണിക്ക് തന്നെ നാണക്കേടായി മാറിയ ചിറയിൻകീഴിലെ ഈ സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎ പരമാവധി സംരക്ഷിച്ചുകൊണ്ട് കാര്യങ്ങൾ മുന്നോട്ടു പോകാൻ തന്നെയാണ് കെപിസിസി ശ്രമിച്ചത്. എംഎൽഎക്കെതിരെ നടപടി വേണമെന്ന പാർട്ടിക്കുള്ളിൽ ആവശ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും താക്കീതിൽ ഒതുക്കുകയായിരുന്നു.

മറുഭാഗത്തിന് പ്രധാന ആവശ്യങ്ങളിൽ ഒന്നായ പാളയം പ്രദീപിന് സ്ററാഫാകരുത് എന്ന് ആവശ്യം കൂടി പാർട്ടി മുന്നോട്ടുവച്ചതോടെ പ്രശ്നം രമ്യതയിലേക്ക് എത്തിച്ചു എന്ന കണക്കുകൂട്ടലോടെയാണ്. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ രമ്യയുടെ സഹായിയായിരുന്നു പാളയം പ്രദീപിനെയും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെയും നേരത്തെ തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

ENGLISH SUMMARY

MLA Ramya Haridas is taking steps to revoke the suspension of Palayam Pradeep and include him in her personal staff. She has demanded that Pradeep’s suspension be lifted as a condition for her to withdraw the case. Reports indicate that she has already conveyed her stance on this matter to the KPCC.

Loading...
Unable to load recommendations.
Follow Us
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
ആപ്പിൾ തൊലിയോട് കൂടിയാണോ കഴിക്കുന്നത്?
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു