AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Red Alert: ജലനിരപ്പ് ഉയരുന്നു; ബാണാസുരസാഗറിൽ റെഡ് അലർട്ട്

Banasura Sagar dam: ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Red Alert: ജലനിരപ്പ് ഉയരുന്നു; ബാണാസുരസാഗറിൽ റെഡ് അലർട്ട്
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 18 Jul 2025 07:06 AM

വയനാട്: കനത്ത  മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നു. ബാണാസുരസാഗർ അണക്കെ‌ട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ 773.00 മീറ്റർ ആണ് ബാണാസുര സാ​ഗർ അണക്കെട്ടിലെ ജലനിരപ്പ്.

ജലനിരപ്പ് 773.50 മീറ്റർ ആയി ഉയർന്നാൽ അധിക ജലം ഒഴുക്കി വിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കളക്ടടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അടുത്ത മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ജൂലൈ 17, 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് മുതൽ 21/07/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.