വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കി, പരശുറാമും നേത്രാവതിയും വൈകും; ഒക്ടോബർ 27ന് ട്രെയിൻ സർവീസിൽ നിയന്ത്രണം

Restrictions on train services in Ernakulam on October 27: എറണാകുളത്തെ അ‌റ്റകുറ്റ പണികൾ മൂലം മം​ഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) നാളെ ഒരുമണിക്കൂർ 15 മിനിറ്റ് വൈകും. തിരുവനന്തപുരം സെൻട്രൽ - ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരുമണിക്കൂർ 20 മിനിറ്റ് വൈകും. തിരുനെൽവേലി-ജാംന​ഗർ എക്സ്പ്രസ് (19577) 40 മിനിറ്റ് വൈകും.

വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കി, പരശുറാമും നേത്രാവതിയും വൈകും; ഒക്ടോബർ 27ന് ട്രെയിൻ സർവീസിൽ നിയന്ത്രണം

Restrictions On Train Services In Ernakulam On October 27

Published: 

26 Oct 2026 | 06:52 AM

എറണാകുളം: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ഒക്ടോബർ 27) എറണാകുളം വഴിയുള്ള ട്രെയിനുകളിൽ ചിലത് ​വൈകും. വന്ദേഭാരത് ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ തൃശൂരിൽ നിന്നാകും പുറപ്പെടുക. കെഎസ്ആർ ബെം​ഗളൂരു – എറണാകുളം ജങ്ഷൻ (26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ ആണ് റദ്ദാക്കിയത്. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെം​ഗളൂരു (26652) സർവീസ് ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

എറണാകുളത്തെ അ‌റ്റകുറ്റ പണികൾ മൂലം മം​ഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഒരുമണിക്കൂർ 15 മിനിറ്റ് വൈകും. തിരുവനന്തപുരം സെൻട്രൽ – ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരുമണിക്കൂർ 20 മിനിറ്റ് വൈകും. തിരുനെൽവേലി-ജാംന​ഗർ എക്സ്പ്രസ് (19577) 40 മിനിറ്റ് വൈകും.

Also Read: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു

എറണാകുളം ജങ്ഷൻ – ഹസ്രത് നിസാമുദ്ദീൻ മം​ഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.55 ന് ആകും എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുക എന്ന് സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ അ‌റിയിച്ചിട്ടുണ്ട്. അ‌തിനാൽ യാത്രക്കാർ ഈ മാറ്റങ്ങൾക്കനുസരിച്ച് യാത്ര പ്ലാൻ ചെയ്യുക.

റെയിൽവേ ക‍ൗണ്ടർ ടിക്കറ്റിനും ഇൻഷുറൻസ്‌ നാളെ മുതൽ പ്രാബല്യത്തിൽ

റെയിൽവേ റിസർവേഷൻ ക‍ൗണ്ടറുകളിൽനിന്ന്‌ ടിക്കറ്റ്‌ എടുക്കുന്നവർക്കും ചൊവ്വാഴ്ച (നാളെ) മുതൽ യാത്രാ ഇൻഷുറൻസ്‌ ബാധകമാകും. സുപ്രീംകോടതി നിർദേശത്തെ തുടർന്ന്‌ റെയിൽവേ ബോർഡ്‌ ഇത് സംബന്ധിച്ച് സോണൽ റെയിൽവേയ്‌ക്ക്‌ നിർദേശം നൽകി. ഇതോടെ,‍ ഓൺലൈനിൽ ടിക്കറ്റെടുക്കുന്നവർക്ക്‌ ലഭ്യമായ ഇൻഷുറൻസ്‌ ക‍ൗണ്ടർ റിസർവേഷൻ എടുക്കുന്നവർക്കും കിട്ടും.

ക‍ൗണ്ടറിൽ ടിക്കറ്റ്‌ എടുക്കുമ്പോൾ ഇൻഷുറൻസ്‌ തെരഞ്ഞെടുക്കുന്നവർ മൊബൈൽ നമ്പറും നൽകണം. ടിക്കറ്റ്‌ നിരക്കിനൊപ്പം ഇൻഷുറൻസ്‌ പ്രീമിയവും ഡിജിറ്റലായി അടയ്‌ക്കണം. 45 പൈസയാണ്‌ പ്രീമിയം. അപകടത്തെ തുടർന്നുള്ള മരണത്തിനും സ്ഥിരമായ പൂർണ വൈകല്യത്തിനും 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

അ‌പകടത്തിൽ സ്ഥിരമായ ഭാഗിക വൈകല്യം ഉണ്ടായാൽ 7.5 ലക്ഷം ര‍‍ൂപ വരെയും പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ 2.5 ലക്ഷം വരെയും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന്‌ നിബന്ധനകൾക്ക്‌ വിധേയമായി 10000 രൂപ വരെ ലഭിക്കും. യാത്രക്കാർക്ക്‌ താൽപര്യമുണ്ടെങ്കിൽ മാത്രം ഇൻഷുറൻസ്‌ എടുത്താൽ മതിയാകും.

English Summary

Due to electronic interlocking work at the Kalamassery station, some trains passing through Ernakulam will be delayed on October 27. The Vande Bharat Express has been partially cancelled, and some trains will originate from Thrissur. The KSR Bengaluru – Ernakulam Junction Vande Bharat Express (26651) has been cancelled for the section between Thrissur and Ernakulam on Tuesday; the train will terminate its journey at Thrissur.

Loading...
Unable to load recommendations.
Follow Us
Related Stories
Cheranalloor Accident: ജഡ്ജിയുടെ മകന് ജാമ്യം അനുവദിച്ചതിനെതിരെ ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍; ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി
Kerala Weather Update: ന്യൂനമർദ്ദവും ചുഴലിക്കാറ്റും; ഇന്നും അതിതീവ്ര മഴ, ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala Holiday: മക്കളെ വീട്ടിലിരിക്കാം! ഇന്നും സ്‌കൂളില്‍ പോകേണ്ട; അവധി പ്രഖ്യാപിച്ചു
കോഴിക്കോട് വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരുക്ക്, അഞ്ചുപേരുടെ നില ഗുരുതരം
ചേരാനെല്ലൂർ അപകടം: വാഹനമോടിച്ച 17 വയസുകാരന് സ്റ്റേഷൻ ജാമ്യം, പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും
പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം… എല്ലാം കാണാം! വിജ്ഞാന ദർശിനി പ്രോജക്ടുമായി KSRTC
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ