Rini Ann George: ‘ഇത് എന്റെ നേതാവിന്റെ വിജയം…,അപമാനിച്ചവർക്കുള്ള ശക്തമായ മറുപടി’; റിനി ആൻ ജോർജ്

Rini Ann George Congratulates VD Satheesan: അപമാനിച്ചവർക്കുള്ള ശക്തമായ മറുപടിയെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം വിഡി സതീശനൊപ്പമുള്ള ചിത്രവും റിനി പങ്കുവച്ചു.

Rini Ann George: ഇത് എന്റെ നേതാവിന്റെ വിജയം...,അപമാനിച്ചവർക്കുള്ള ശക്തമായ മറുപടി; റിനി ആൻ ജോർജ്

Rini Ann George

Updated On: 

13 Dec 2025 19:05 PM

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മിന്നും വിജയം നേടിയതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ച് നടി റിനി ആൻ ജോർജ്. ഇത് എന്‍റെ നേതാവിന്‍റെ വിജയം എന്ന് പറഞ്ഞുകൊണ്ടാണ് നടി പോസ്റ്റ് പങ്കുവച്ചത്. അപമാനിച്ചവർക്കുള്ള ശക്തമായ മറുപടിയെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം വിഡി സതീശനൊപ്പമുള്ള ചിത്രവും റിനി പങ്കുവച്ചു.

പോസ്റ്റിന്റെ പൂർണ രൂപം

ഇത് എന്റെ നേതാവിന്റെ വിജയം…
അചഞ്ചലമായ നിലപാടിന്റെ വിജയം…
അപമാനിച്ചവർക്കുള്ള ശക്തമായ മറുപടി…
ഒരേ ഒരു രാജ…
Congratulations Team UDF

Also Read:‘തിരുത്തലുകള്‍ വരുത്തും, തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ചതാണ് ഇടതുചരിത്രം’

അതേസമയം റിനി ആൻ ജോര്‍ജിന്‍റെ തുറന്നു പറച്ചിലുകള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ആരോപണങ്ങളെത്തിയത്. ഇതേ തുടര്‍ന്നാണ് രാഹുലിനെതിരായ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതും, പീഡനത്തിനരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും.എന്നാൽ റിനിയുടെ തുറന്നുപറച്ചിൽ കാരണം വലിയ സൈബർ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അടുത്ത ബന്ധം റിനിക്കുള്ളത് ഗൂഢാലോചന ഉന്നയിച്ച് പലരും എത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ റിനി ഇതിൽ വിശദീകരണവുമായി രം​ഗത്ത് എത്തിയിരുന്നു. ചെറുപ്പം മുതൽ ഇഷ്ടമുള്ള നേതാവാണ് വിഡി സതീശൻ ആണെന്നും കുറച്ച് വർഷങ്ങൾക്ക് മുൻപാണ് പരിചയപ്പെടുത്തിയതെന്നും നടി മുൻപ് പറഞ്ഞിരുന്നു . സതീശനോടുള്ള ആരാധന മൂത്താണ് ചായ്‍വ് വരുന്നതെന്നും ഒരു പ്രശ്നം വന്നാല്‍ വിളിക്കാന്‍ പറ്റുന്നയാളാണ് വിഡി സതീശന്‍ എന്നും റിനി പറഞ്ഞിരുന്നു.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്