Sabari Rail Project: ശബരി റെയില്‍പാതയ്ക്ക് ഇനി കാത്തിരിപ്പില്ല; ചെലവില്‍ തീരുമാനമായി

What is the Sabari Rail Project: കേരളത്തിലെ സ്വപ്‌ന പദ്ധതികളിലൊന്നാണ് ശബരി റെയില്‍പാത. അങ്കമാലിയില്‍ നിന്ന് എരുമേലിയിലേക്ക് നീളുന്ന ഈ പാത ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാകും. 1997-98 റെയില്‍വേ ബജറ്റിലാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. 111 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ആകെ 14 സ്റ്റേഷനുകളുണ്ടായിരിക്കും.

Sabari Rail Project: ശബരി റെയില്‍പാതയ്ക്ക് ഇനി കാത്തിരിപ്പില്ല; ചെലവില്‍ തീരുമാനമായി

പ്രതീകാത്മക ചിത്രം

Updated On: 

19 Mar 2026 | 12:26 PM

കൊച്ചി: ശബരി റെയില്‍പ്പാതയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ ഒഴിയുന്നു. പദ്ധതിയുടെ നിര്‍മാണച്ചെലവിന്റ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. പദ്ധതിക്ക് ആകെ ചെലവ് വരുന്നത് 3,800 കോടി രൂപയാണ്, ഇതില്‍ 1,900 കോടി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സ്ഥലം ഏറ്റെടുത്ത് കൈമാറാമെന്നും സംസ്ഥാനം അറിയിച്ചതായി കേന്ദ്രം ഹൈക്കോടതിയെ ബോധ്യപ്പെടുത്തി.

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ പദ്ധതിക്കായി പണം കണ്ടെത്താമെന്ന തീരുമാനത്തിലാണ് സംസ്ഥാനം. സ്ഥലം ഏറ്റെടുക്കല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ശബരി റെയില്‍ പദ്ധതി ഒരിക്കലും കോള്‍ഡ് സ്‌റ്റോറേജില്‍ വെക്കരുതെന്നാണ് ഹൈക്കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍. പദ്ധതി മരവിപ്പിച്ച തീരുമാനം പിന്‍വലിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്ന് സതേണ്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷാബിന്‍ അസഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍

കേരളത്തിലെ സ്വപ്‌ന പദ്ധതികളിലൊന്നാണ് ശബരി റെയില്‍പാത. അങ്കമാലിയില്‍ നിന്ന് എരുമേലിയിലേക്ക് നീളുന്ന ഈ പാത ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാകും. 1997-98 റെയില്‍വേ ബജറ്റിലാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. 111 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ആകെ 14 സ്റ്റേഷനുകളുണ്ടായിരിക്കും.

Also Read: Sabari Rail Project: ഇടുക്കി ജില്ലയിൽ ആദ്യമായി ഒരു റെയിൽവേ സ്റ്റേഷൻ, ഭൂവുടമകൾക്ക് ആശ്വാസം, ശബരി പദ്ധതി ഒരു ശാപമോക്ഷമോ? 

25 വര്‍ഷത്തിലേറെയാണ് പദ്ധതി നടപ്പാക്കുന്നതില്‍ തടസം നേരിട്ടത്. ഭൂമി ഏറ്റെടുക്കല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിലെ തര്‍ക്കങ്ങള്‍ എന്നിവയായിരുന്നു വെല്ലുവിളി. നിര്‍മാണം ആരംഭിച്ചുകഴിഞ്ഞാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉദ്ഘാടനം ചെയ്ത് സഞ്ചാരയോഗ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?