Sabarimala Flagpole Reinstallation: എവിടെ… ആ 30 പവൻ എവിടെ? ശബരിമലയിലെ കൊടിമരത്തിൽ പൂശിയ ബാക്കി സ്വർണത്തിന്റെ കണക്കുകൾ ഇല്ല
Sabarimala Flagpole Reinstallation Scam: കൊടിമര പുന പ്രതിഷ്ഠക്കുവേണ്ടി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണ്ണമാണ് കൊടിമര പുന പ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്....

Sabarimala
പത്തനംതിട്ട: ശബരിമലയിലെ സ്വർണം മോഷണത്തിൽ നിർണായകമായ കണ്ടെത്തൽ. കൊടിമര പുനഃപ്രതിഷ്ടയ്ക്കായി ഉപയോഗിച്ച ബാക്കി സ്വർണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. 30 പവൻ സ്വർണം ബാക്കി വന്നു എന്നാണ് ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നത്. എന്നാൽ ഈ സ്വർണം താഴികക്കുടത്തിൽ പൂഷുകയോ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. വിഷയത്തിൽ ദേവസ്വം വിജിലൻസിന്റെ സംശയം ശരി വെക്കുകയാണ് സംസ്ഥാന വിജിലൻസും.
കൊടിമര പുന പ്രതിഷ്ഠക്കുവേണ്ടി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണ്ണമാണ് കൊടിമര പുന പ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവൻ സ്വർണത്തിന്റെ കണക്കുകൾ ദേവസ്വം ബോർഡിന്റെ പക്കൽ ഇല്ല. കൊടിമരത്തിന്റെ പുനപ്രതിഷ്ഠയ്ക്ക് വേണ്ടി ഭക്തർ സംവിധാന ചെയ്ത 412 ഗ്രാം സ്വർണ്ണം ഉൾപ്പെടെയുള്ള സ്വർണത്തിന്റെ കണക്കുകളാണ് രേഖപ്പെടുത്തിയിട്ടില്ലാത്തത്. 27 പേരിൽ നിന്നായി സമാഹരിച്ച 412 ഗ്രാം സ്വർണ്ണമാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.
ഇതിനു പുറമേ ചില ഭക്തർ നൽകിയ സ്വർണത്തിന് രേഖകൾ ഇല്ല. കൊടിമര പുന പ്രതിഷ്ഠയ്ക്ക് വേണ്ടി സ്വർണ്ണം സംഭാവന നൽകിയതിൽ സിനിമാനടന്മാരും നിർമ്മാതാക്കളും ഉൾപ്പെടെ ഉള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് ഇതിനോടകം തന്നെ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ചിലരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം സംഭാവന നൽകിയ മറ്റുള്ളവരുടെ മൊഴി ഈയാഴ്ച തന്നെ രേഖപ്പെടുത്തുന്നത് വിജിലൻസ് അറിയിച്ചിട്ടുണ്ട്. അതേസമയം ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ശബരിമല തന്ത്രി സമർപ്പിച്ച ജാമ്യ ഹാർജിയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. കട്ടിള പാളി ദ്വാരപാലകശില്പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് തന്ത്രിജാമ്യം തേടിയിരിക്കുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നിർണായ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.