Sabarimala Gold Scam: സ്വര്‍ണ്ണക്കൊള്ള കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍; പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലും ഇന്ന് തീരുമാനം

Sabarimala Gold Theft Case: സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ എവിടെയാണ് പരിശോധിക്കുന്നതെന്ന് എസ്‌ഐടി വ്യക്തമാക്കും. ജംഷെഡ്പൂരിലെ ലാബില്‍ പരിശോധിക്കാനാണ് നീക്കം.

Sabarimala Gold Scam: സ്വര്‍ണ്ണക്കൊള്ള കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍; പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലും ഇന്ന് തീരുമാനം

ശബരിമല

Published: 

19 Feb 2026 | 06:17 AM

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ എവിടെയാണ് പരിശോധിക്കുന്നതെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കും. ജംഷെഡ്പൂരിലെ ലാബില്‍ പരിശോധിക്കാനാണ് നീക്കം. കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച വിവരം വിജിലന്‍സും കോടതിയെ അറിയിക്കും.

അതേസമയം, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസില്‍ 90 ദിവസം ജയിലില്‍ കിടന്ന സാഹചര്യത്തില്‍, സ്വഭാവിക ജാമ്യമാണ് പത്മകുമാര്‍ തേടുന്നത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പത്മകുമാറിന് സ്വഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത.

എന്നാല്‍ ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ദ്വാരപാലക കേസിലും പ്രതിയായതിനാല്‍ പത്മകുമാര്‍ ജയിലില്‍ തുടരും. ഈ കേസിലും 90 ദിവസം ജയില്‍ വാസം പൂര്‍ത്തിയായാല്‍ മാത്രമേ സ്വഭാവിക ജാമ്യത്തിനുള്ള നീക്കം നടത്താന്‍ പത്മകുമാറിന് സാധിക്കൂ.

Also Read: Kandararu Rajeevaru: തന്ത്രി കണ്ഠര് രാജീവര്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് കോടതി

കേസില്‍ ഇതുവരെ പുറത്തിറങ്ങിയ ആറു പേരില്‍ നാലു പേര്‍ക്കും സ്വഭാവിക ജാമ്യമാണ് ലഭിച്ചത്. തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൊല്ലം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, മാധ്യമങ്ങളോട് പ്രതികരിക്കരുത്, കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ കര്‍ശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസിന്റെ ജാമ്യ ഹര്‍ജി 23-ന് പരിഗണിക്കും.

ആടിയ നെയ്യ് ക്രമക്കേട്‌

ആടിയ നെയ്യ് ക്രമക്കേടില്‍ 33 പേരെ പ്രതികളാക്കി ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്ഷേത്രത്തിലെ സ്‌പെഷ്യല്‍ ഓഫീസര്‍മാരും പ്രതിപ്പട്ടികയിലുണ്ടെന്നാണ് സൂചന. 21.39 ലക്ഷം രൂപയുടെ ക്രമക്കേടാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ബോര്‍ഡിന്റെ വീഴ്ചയില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് വിജിലന്‍സിന് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം.

ഇവർ വെളുത്തുള്ളി തൊട്ടുപോകരുത്! ജീവന് തന്നെ അപകടമായേക്കാം
ഇഞ്ചി വാടിപോകില്ല; സിമ്പിള്‍ ട്രിക്ക് പ്രയോഗിച്ചാല്‍ മതി
ചാമ്പക്ക ഉണ്ടോ വീട്ടിൽ? 5 മിനിറ്റിൽ ഇൻസ്റ്റന്റ് അച്ചാർ തയ്യാറാക്കാം
ചക്കയരക്ക് കൈയിലൊട്ടില്ല, വഴിയുണ്ട്
മുത്തങ്ങയിൽ സഫാരി ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന
1 കിലോ സ്വർണം, വെള്ളി; 75 ലക്ഷം ക്യാഷ്, പഞ്ചായത്ത് ക്ലർക്കിൻ്റെ വീട്ടിൽ
കുനോ നാഷണല്‍ പാര്‍ക്കിലെ പുതിയ അംഗങ്ങള്‍; ദക്ഷിണാഫ്രിക്കൻ ചീറ്റ 'ഗാമിനി' മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ഇത് മാക്രോണല്ലേ? മുംബൈയില്‍ ജോഗിങ് നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ്‌