Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

Sabarimala Gold Theft Case: ഇത് രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യം നിഷേധിക്കുന്നത്....

Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

Unnikrishnan Potty

Published: 

14 Jan 2026 | 02:01 PM

ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. അതേസമയം തൊണ്ടിമുതൽ ഇനിയും കണ്ടെടുക്കാൻ ഉണ്ടെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു. ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട ആദ്യം അറസ്റ്റിലായ ആളാണെന്നും റിമാൻഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയിൽ വാദിച്ചത്.

എന്നാൽ തൊണ്ടിമുതൽ ഇനിയും കണ്ടെടുക്കാൻ ഉണ്ടെന്ന് എസ്ഐടി കോടതിയിൽ അറിയിച്ചതോടെ ഇത് അംഗീകരിച്ചാണ് ജാമ്യ ഹർജി തള്ളിയത്.ഇത് രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമർപ്പിച്ച ജാമ്യ അപേക്ഷകൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലൻസ് കോടതി സമീപിച്ചത്.

ALSO READ: സ്വർണപാളിയ്ക്ക് പിന്നാലെ ശബരിമലയിലെ നെയ്യ് വിൽപ്പനയിലും വെട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവ്

അതിനിടയിൽ ഇന്നലെ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ വിജിലന്‍സ് കോടതി എസ്‌ഐടിക്ക് അനുമതി നല്‍കിയിരുന്നു. എസ് ഐ ടി യുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തു.
കൂടാതെ ദേവസ്വം ബോർഡ് മുന്നംഗം എ പി ശങ്കർദാസ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കൊല്ലം ജില്ലാ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോദാവസ്ഥയിൽ ആണെന്ന കാര്യം ഫോട്ടോ സഹിതമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

Follow Us
Related Stories
Mohanlal Vishukaineettam: കുട്ടനാടിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം; ശാന്തിതീർത്ഥം പദ്ധതിയിലൂടെ ഇനി ശുദ്ധജലം കൈയെത്തും ദൂരത്ത്
Nithin Raj Death: ജീവനെടുത്തത് ലോൺ ആപ്പോ? ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ
Kerala Rain Alert: എല്ലാ ജില്ലക്കാർക്കും മഴ പ്രതീക്ഷിക്കാം…. പക്ഷെ ചൂട് കുറയുമോ?
Vishu 2026: മനസ്സിലുണ്ടാകട്ടെ ​ഗ്രാമത്തിൻ വിശുദ്ധിയും കൊന്നപ്പൂക്കളും….പൊൻകണിയും കൈനീട്ടവുമായി വിഷുപ്പുലരി ആഘോഷിച്ച് മലയാളികൾ
Narendra Modi: പ്രധാനമന്ത്രിയുടെ വരവ്, തിരുവനന്തപുരത്ത് ഇന്നും ഗതാഗത നിയന്ത്രണം; ഇതുവഴി പോകരുത്‌
Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി