AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള, അന്വേഷണം ആരംഭിച്ചിട്ട് ഒരു വർഷം; കുറ്റപത്രം നീളുന്നു

Sabarimala Gold Theft Case One Year Investigation: ശബരിമല സ്വർണക്കൊള്ള കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ശ്രീകോവിലിലെ സ്വർണ സാമ്പിളുകൾ ജംഷഡ്പൂർ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലാണ് പരിശോധിക്കുന്നത്. ഫലം കിട്ടിയാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള, അന്വേഷണം ആരംഭിച്ചിട്ട് ഒരു വർഷം; കുറ്റപത്രം നീളുന്നു
ശബരിമലImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 Oct 2026 | 08:16 AM

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് ഒരു വർഷം. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിൽ 16 പേരെ അറസ്റ്റ് ചെയ്തുവെങ്കിലും കുറ്റപത്രം ഇതുവരെയും സമർപ്പിച്ചിട്ടില്ല. നിലവിൽ അറസ്റ്റിലായ എല്ലാവരും ജാമ്യം നേടി.

കുറ്റപത്രം ഈ മാസം അവസാനത്തോടെ?

ശബരിമല സ്വർണക്കൊള്ള കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ശ്രീകോവിലിലെ സ്വർണ സാമ്പിളുകൾ ജംഷഡ്പൂർ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലാണ് പരിശോധിക്കുന്നത്. ഫലം കിട്ടിയാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.

ഫലം ഉടൻ കിട്ടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ പത്മകുമാർ, എൻ വാസു, പിഎസ് പ്രശാന്ത് എന്നിവരുൾപ്പെടെ പതിനാറ് പേരാണ് കേസിൽ പ്രതിയായിട്ടുള്ളത്. ഇവർക്ക് ജാമ്യവും ലഭിച്ചു. കേസിലെ മറ്റൊരു പ്രതിയായ ശബരിമല മുൻ അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫീസർ ബി മുരാരി ബാബു മരിച്ചു.

ALSO READ: മൊബൈലിൽ നിന്ന് വാട്‌സ്ആപ്പ് കളഞ്ഞു; കുഞ്ഞിനെ ക്രൂരമായി തല്ലി അമ്മ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കരട് കുറ്റപത്രം സമർപ്പിച്ചു

കുറ്റപത്രത്തിന്റെ കരട് എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.  പ്രതികള്‍ക്ക് എതിരെ അഴിമതി നിരോധന നിയമം ചുമത്തിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ അനുമതി തേടണമെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ദ്വാരപാലക പാളി കേസില്‍ കുറ്റപത്രം നവംബര്‍ 25നകം നല്‍കുമെന്നും എസ്‌ഐടി അറിയിച്ചിട്ടുണ്ട്. ദേശീയ മെറ്റലര്‍ജിക്കല്‍ ലാബില്‍ നിന്നുള്ള ഫലം 12ന് ലഭിച്ചേക്കും. അന്വേഷണം കൂടുതല്‍ കാലതാമസം ഇല്ലാതെ പൂര്‍ത്തിയാക്കണം എന്നും ഹൈക്കോടതി നിർദേശിച്ചു.

പൊതുസ്വത്ത് തിരിമറി നടത്തിയതുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് എസ്.ഐ.ടി കോടതിയിൽ വ്യക്തമാക്കി. കേസിൽ നിയമപരമായ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം.

കട്ടിളപ്പാളിയിലെ സ്വർണക്കൊള്ള കേസ് ഈ മാസം 25നും ദ്വാര പാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട കേസിൽ നവംബർ 25നകവും പ്രോസിക്യൂഷൻ അനുമതിക്കായി സർക്കാരിന് അപേക്ഷ നൽകുമെന്നും കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചിരിക്കുന്നത്.

English Summary:

A year has passed since the Special Investigation Team (SIT) began investigating the Sabarimala gold theft case under the supervision of the Kerala High Court. The investigation, led by SP Sasidharan, has resulted in the arrest of 16 people, but the charge sheet has still not been filed.

Follow Us