AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Gold Theft Case: ശബരിമല സ്വർണ്ണ മോഷണം: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും

Sabarimala Gold Theft Case:കഴിഞ്ഞദിവസം വൈകിട്ട് 5 മണിയോടെയാണ് എസ്ഐടിയുടെ പരിശോധന സന്നിധാനത്തിൽ ആരംഭിച്ചത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന...

Sabarimala Gold Theft Case: ശബരിമല സ്വർണ്ണ മോഷണം: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും
Sabarimala (33)Image Credit source: PTI Photos
Ashli C
Ashli C | Published: 13 Feb 2026 | 07:30 AM

ശബരിമല സ്വർണ്ണ മോഷണത്തിൽ സന്നിധാനത്ത് ഇന്നും എസ്ഐടിയുടെ പരിശോധന നടക്കും. ലീഗൽ മെട്രോളജിയിലെ വിദഗ്ധരുടെ സഹായത്തോടെയാണ് സാമ്പിൾ ശേഖരിക്കുക. ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളും ദ്വാരപാലകശില്പ പാളികളും ഇന്നലെ ഇളക്കിയെടുത്ത് പരിശോധിച്ചു. കഴിഞ്ഞദിവസം വൈകിട്ട് 5 മണിയോടെയാണ് എസ്ഐടിയുടെ പരിശോധന സന്നിധാനത്തിൽ ആരംഭിച്ചത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന.

ഉച്ചയ്ക്ക് 12 മണിയോടെ പമ്പയിൽ എത്തിയ എസ് പി എസ് ശശിധരനും സംഘവും രണ്ടുമണിയോടെ സന്നിധാനത്ത് എത്തിച്ചേർന്നു പിന്നാലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. കുംഭമാസ പൂജകൾക്ക് വേണ്ടി ശബരിമല അഞ്ചുമണിക്ക് തുറന്നതോടെ അന്വേഷണസംഘവും പരിശോധനക്കായി എത്തിച്ചേർന്നു. ശ്രീ കോവലിന് പിൻഭാഗത്തുള്ള തൂണുകളിലെ സ്വർണ്ണപ്പാളികളാണ് ആദ്യം ഇളക്കി എടുത്തത്.

ശ്രീകോവിലിൽ മുമ്പിലെ സ്വർണ്ണപ്പാളികളും ദ്വാരകാപാലക ശില്പങ്ങളിലെ സ്വർണവും എസ് ഐ ടി സംഘം ഇളക്കിമാറ്റി. ഇവ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ എന്നും നാളെയും വിശദമായ പരിശോധന നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷമായിരിക്കും സമഗ്രമായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.

Follow Us