Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Sabarimala Gold Theft Case: അന്വേഷണം നിർണ്ണായക ഘട്ടത്തിൽ ഇരിക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നൽകുകയാണെങ്കിൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് എസ്ഐടിയും പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചതിനെ...

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala High court

Published: 

13 Feb 2026 | 12:19 PM

ശബരിമല സ്വർണ്ണം മോഷണ കേസിൽ സ്മാർട്ട് ക്രിയേഷൻ സിഇഒ ആയ പങ്കജ് ഭണ്ഡാരിക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദിന്റെ ബെഞ്ച് ആണ് വിധി പറഞ്ഞത്.. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു സ്മാർട്ട് ക്രിയേഷൻ സിoയുടെ ആവശ്യം. മൂന്നാഴ്ചയോളം നടന്ന വാദത്തിനൊടുവിൽ ആണ് ജാമ്യ അപേക്ഷ തള്ളിയത്.

അതേസമയം അന്വേഷണം നിർണ്ണായക ഘട്ടത്തിൽ ഇരിക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നൽകുകയാണെങ്കിൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് എസ്ഐടിയും പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചതിനെ തുടർന്നാണ് നടപടി. ഇത് അംഗീകരിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി 6 തവണ അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യുന്നതിനു വേണ്ടി ഹാജർ ആയിട്ടുണ്ടെന്നും പങ്കജ് ഭണ്ഡാരിയുടെ ഹർജിയിൽ പറയുന്നു.

അതേസമയം ശബരിമല സ്വർണ്ണം മോഷണം കേസിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി സന്നിധാനത്ത് നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ഇന്ന് രണ്ടാം ദിവസത്തിലും പുരോഗമിക്കുകയാണ്. എസ് ഐ ടി തലവനായ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാമ്പിൾ ശേഖരണം നടക്കുന്നത്.. എസ് ഐടി ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസ്സെൻസ്മെന്റ് വിഭാഗവും ഉണ്ട്. കഴിഞ്ഞദിവസം വൈകിട്ട് 5 മണിയോടെയാണ് എസ്ഐടിയുടെ പരിശോധന സന്നിധാനത്തിൽ ആരംഭിച്ചത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന പുരോ​ഗമിക്കുന്നത്. കുംഭമാസ പൂജകൾക്ക് വേണ്ടി ശബരിമല അഞ്ചുമണിക്ക് തുറന്നതോടെ അന്വേഷണസംഘവും പരിശോധനക്കു വേണ്ടി എത്തിച്ചേർന്നത്.

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ