AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹാജരാക്കും

Sabarimala Gold Theft Case Investigation Progress Report: ശാസ്ത്രീയ പരിശോധനഫലം ലഭിക്കാൻ കാലതാമസം എടുക്കുമെന്നതിനാൽ തിരഞ്ഞെടുപ്പിന് മുമ്പ് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ലെന്നാണ് വിവരം. കോടതി നിർദേശപ്രകാരമായിരുന്നു പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. ഫലം ലഭിച്ചതിന് ശേഷമാകും അന്തിമ റിപ്പോർട്ട്.

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹാജരാക്കും
Sabarimala Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Mar 2026 | 08:00 AM

കൊച്ചി: ശമ്പരിമല സ്വർണക്കൊള്ള കേസിൽ ഇന്ന് നിർണായക ദിനം. ഹൈക്കോടതി ഇന്ന് കേസ് വീണ്ടും പരി​ഗണിക്കും. ഇതുവരെയുള്ള് അന്വേഷണ പുരോ​ഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് സമർപ്പിക്കും. എന്നാൽ ശാസ്ത്രീയ പരിശോധനഫലം ലഭിക്കാൻ കാലതാമസം എടുക്കുമെന്നതിനാൽ തിരഞ്ഞെടുപ്പിന് മുമ്പ് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ലെന്നാണ് വിവരം. കോടതി നിർദേശപ്രകാരമായിരുന്നു പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്.

സ്വർണപാളികളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാനും നഷ്ടമായ സ്വർണത്തിന്റെ അളവ് സ്ഥിരീകരിക്കാനുമായിരുന്നു കോടതി ശാസ്ത്രീയ പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഇതിന്റെ ഫലം ലഭിച്ചതിന് ശേഷമാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. അതേസമയം, ആദ്യപരിശോധനയിൽ അട്ടിമറി നടന്നില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ, 2019 മുതൽ 2025 ലെ ഭരണസമിതിയുടെ കാലത്ത് നടത്തിയ എല്ലാ ഇടപാടുകൾ പരിശോധിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: നേരത്തെ പോകണം, കെഎസ്ആർടിസി ബസ് സ്റ്റാർട്ടാക്കി പോലീസുകാരൻ; അസഭ്യം വിളിയും

മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. കടകംപ്പള്ളിയും കഴക്കൂട്ടത്തെ ഒരു ഭൂ ഉടമയായ സ്ത്രീയും ചേർന്ന് തന്നെ കേസിൽ കുടുക്കി അകത്തിടാൻ ശ്രമിച്ചുവെന്നാണ് കേസ്.

അതേസമയം, കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ രണ്ടാമത്തെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം നൽകിയിരുന്നു. തന്ത്രിക്കെതിരെ തെളിവില്ല, ​ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്താനായില്ല എന്ന് നിരീക്ഷിച്ച ശേഷമായിരുന്നു ജാമ്യം നൽകിയത്.

 

Follow Us