AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Traffic Restrictions: ശബരിമല മണ്ഡലകാലം: പമ്പയിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് എങ്ങനെ?

Traffic Restrictions Imposed at Pamba: തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണങ്ങൾ. നവംബർ 13 മുതൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ സീസൺ അവസാനിക്കുന്നത് വരെ തുടരുന്നതായിരിക്കും. കൂടാതെ, തീർത്ഥാടനകാലം സുരക്ഷിതവും അപകടരഹിതവുമാക്കുന്നതിനും ക്രമസമാധാനവും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കുന്നതിനുമായി നിലയ്ക്കലിൽ താൽക്കാലിക പോലീസ് സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Traffic Restrictions: ശബരിമല മണ്ഡലകാലം: പമ്പയിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് എങ്ങനെ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 17 Nov 2026 | 09:11 AM

ശബരിമല മണ്ഡലകാല മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് പമ്പയിലും പരിസരപ്രദേശങ്ങളിലും പോലീസ് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണങ്ങൾ. നവംബർ 13 മുതൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ സീസൺ അവസാനിക്കുന്നത് വരെ തുടരുന്നതായിരിക്കും. കൂടാതെ, തീർത്ഥാടനകാലം സുരക്ഷിതവും അപകടരഹിതവുമാക്കുന്നതിനും ക്രമസമാധാനവും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കുന്നതിനുമായി നിലയ്ക്കലിൽ താൽക്കാലിക പോലീസ് സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

താൽകാലിക പോലീസ് സ്റ്റേഷൻ

തീർത്ഥാടകരുടെ വരവും മടക്കവും ക്രമീകരിക്കുക, വാഹന ഗതാഗതം നിയന്ത്രിക്കുക, പാർക്കിംഗ് ക്രമീകരണങ്ങൾ നിരീക്ഷിക്കുക, തിരക്കുമൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുക, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുക തുടങ്ങിയ ചുമതലകളിൽ നിലയ്ക്കൽ പോലീസ് സ്റ്റേഷൻ നിർണായക പങ്കുവഹിക്കും. തീർത്ഥാടകരുടെ സുരക്ഷിതമായ യാത്രയും സുഗമമായ ദർശനവും ഉറപ്പാക്കുന്നതിനായി നിലയ്ക്കലിൽ ശക്തമായ പോലീസ് നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ശരണമന്ത്രങ്ങളുമായി പതിനെട്ടാം പടിയിലേക്ക്; ശബരിമലയിൽ ഭക്തജനപ്രവാഹം

ഗതാഗത നിയന്ത്രണങ്ങൾ

  1. പമ്പ ഗണപതി കോവിൽ മുതൽ ത്രിവേണി ജംഗ്ഷൻ വരെയുള്ള സർവീസ് റോഡിലും റോഡ് അരികിലും പ്രൈവറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
  2. ദേവസ്വം ബോർഡ് പാർക്കിംഗ്, മറ്റ് ഡിപ്പാർട്ട്മെന്റുകളുടെ പാർക്കിങ്ങുകൾ തുടങ്ങിയവയ നിറഞ്ഞ് റോഡിൽ പാർക്ക് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക.
  3. പോലീസ് മെസിനു മുൻവശം പ്രൈവറ്റ് വാഹനങ്ങൾ അനുവദിക്കുന്നതല്ല.
  4. ഫോറസ്റ്റ് എക്കോ ഷോപ്പ് മുതൽ ട്രാക്ടർ ചെക്കിംഗ് പോയിൻറ് വരെയുള്ള ഭാഗത്ത് വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.
  5. സന്നിധാനത്തേക്ക് ഡ്യൂട്ടിക്ക് ആയി പോകുന്ന ഉദ്യോഗസ്ഥരുടെ പ്രൈവറ്റ് വാഹനങ്ങളും, കച്ചവടക്കാരുടെ വാഹനങ്ങളും ഹിൽടോപ്പ് പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റണം.
  6. ഡോളിക്കാരുടെ വാഹനങ്ങളും മറ്റും നിലയ്ക്കലേക്ക് മാറ്റണം.
  7. ശർക്കര അരി, കരിക്ക് തുടങ്ങിയവയുമായി വരുന്ന വലിയ വാഹനങ്ങൾ പമ്പ ടോയ്ലറ്റ് കോംപ്ലക്സുകൾക്ക് പുറകിലുള്ള സർവീസ് റോഡിൽ ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ പാർക്ക് ചെയ്ത ശേഷം, ശർക്കര ഗോഡൗണിൽ ഒഴിവ് വരുന്ന മുറയ്ക്ക് ലോഡ് ഇറക്കിയ ശേഷം പുറത്തു പോകേണ്ടതാണ്.കരിക്ക് ലോറികളും തിരക്കനുസരിച്ച് ലോഡ് ഇറക്കുന്നതിന് അനുവദിക്കുന്നതാണ്.
  8. സർവീസ് റോഡിൽ വലിയ ലോറികൾ നിറയുന്ന സമയം ചാലക്കയം ഭാഗത്ത് പാർക്ക് ചെയ്ത ശേഷം സർവീസ് റോഡിലെ വാഹനങ്ങൾ കുറയുന്ന മുറയ്ക്ക് പമ്പയിലേക്ക് കടത്തിവിടും.
  9. സന്നിധാനത്തേക്കും സാധനങ്ങളുമായി വരുന്ന ലോറികൾ അന്നദാനം മണ്ഡപത്തിന് പുറകുവശവും, ടോയ്ലറ്റ് കോംപ്ലക്സുകളുടെ തുടക്കത്തിലും ഉള്ള സ്ഥലത്തുമായി നിർത്തി ട്രാക്ടറുകളിൽ കയറ്റി കൊണ്ടു പോകേണ്ടതാണ്. ശർക്കര ഗോഡൗണിന് ചുറ്റുമുള്ള ഭാഗത്ത് ലോഡിങ് ആൻഡ് അൺലോഡിങ് അനുവദിക്കുന്നതല്ല.
  10. ശ്രീരാമ സാകേതം ആഡിറ്റോറിയം / പമ്പഹോസ്പിറ്റൽ/ ശർക്കര ഗോഡൗൺ എന്നിവക്ക് മുൻവശം പ്രൈവറ്റ് വാഹനങ്ങൾ അനുവദിക്കുന്നതല്ല.
  11. സർവീസ് റോഡിലും മണപ്പുറത്തും കൂട്ടിയിട്ടിരിക്കുന്ന നിർമ്മാണ സാമഗ്രികൾ പതിനാലാം തീയതി വൈകുന്നേരം ആറുമണിക്ക് മുമ്പ് നീക്കം ചെയ്യണം

English Summary:

Strict traffic restrictions have been imposed by the police in Pamba and surrounding areas in connection with the Sabarimala Mandala-Makaravilakku pilgrimage season. The arrangements have been introduced to ensure the safety of pilgrims, prevent traffic congestion and facilitate smooth and hassle-free travel during the busy pilgrimage period.

Follow Us