AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ration Update: റേഷൻ വിതരണം ഇനി 24 മണിക്കൂറും, അതും എടിഎം വഴി; ആദ്യം തിരുവനന്തപുരത്ത്

Annapoorthi Grain ATM in Thiruvananthapuram: പൊതുജനങ്ങൾക്കും ഗുണഭോക്താക്കൾക്കും 24 മണിക്കൂറും എളുപ്പത്തിൽ റേഷൻ വിഹിതം കൈപ്പറ്റാം. ഭക്ഷ്യധാന്യ വിതരണം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യവകുപ്പ് ഈ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്.

Ration Update: റേഷൻ വിതരണം ഇനി 24 മണിക്കൂറും, അതും എടിഎം വഴി; ആദ്യം തിരുവനന്തപുരത്ത്
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 17 Nov 2026 | 06:49 AM

റേഷൻ കടകളിലെ നീണ്ട ക്യൂവിനും കാത്തിരിപ്പിനും വിരാമമിട്ട് കേരളത്തിൽ പുതിയ സാങ്കേതിക വിപ്ലവത്തിന് തുടക്കമാകുന്നു. ബാങ്ക് എടിഎമ്മുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’ (Annapoorthi Grain ATM) വഴി ഇനി പൊതുജനങ്ങൾക്കും ഗുണഭോക്താക്കൾക്കും 24 മണിക്കൂറും എളുപ്പത്തിൽ റേഷൻ വിഹിതം കൈപ്പറ്റാം. ഭക്ഷ്യധാന്യ വിതരണം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യവകുപ്പ് ഈ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്.

പ്രവർത്തനം എങ്ങനെ?

പണം പിൻവലിക്കുന്ന എടിഎമ്മുകൾ പോലെ വളരെ ലളിതമായ രീതിയിലാണ് ‘അന്നപൂർത്തി’യുടെയും പ്രവർത്തനം. റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങൾ യന്ത്രത്തിൽ നൽകുക. ശേഷം, വിരലടയാളം പതിപ്പിച്ച് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വിവരങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ, വെറും അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 50 കിലോ വരെ ഭക്ഷ്യധാന്യങ്ങൾ യന്ത്രത്തിൽ നിന്ന് ശേഖരിക്കാൻ സാധിക്കും.

ALSO READ: നവംബറിലെ റേഷൻ വിതരണം; 6 കിലോ അരി ആർക്കൊക്കെ?

പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ

  1. മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി ചുരുങ്ങിയ മിനിറ്റുകൾക്കകം റേഷൻ വാങ്ങാം.
  2. ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഏത് സമയത്തും റേഷൻ വിഹിതം കൈപ്പറ്റാം.
  3. തൂക്കത്തിലും അളവിലും യാതൊരുവിധ തിരിമറികളോ കൃത്രിമത്വമോ ഇല്ലാതെ കൃത്യമായ അളവിൽ ധാന്യങ്ങൾ ലഭിക്കുന്നു എന്നത് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയാണ്.
  4. ഭക്ഷ്യധാന്യ വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന ഈ സംവിധാനം വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ഷേമപെൻഷൻ മസ്റ്ററിങ്: അവസാനതീയതി 30-ന്

വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം വീണ്ടും നീട്ടി നൽകി. 2026 നവംബർ 30 വരെ മസ്റ്ററിങ് നടത്താവുന്നതാണ്. നേരത്തെ അനുവദിച്ചിരുന്ന അവസാന തീയതി ഒക്ടോബർ 30-ൽ ആയിരുന്നു അവസാനിച്ചിരുന്നത്. എന്നാൽ ഇനിയും നിരവധി പേർ മസ്റ്ററിങ് പൂർത്തിയാക്കാൻ ബാക്കിയുള്ളത് കണക്കിലെടുത്താണ് സമയം നീട്ടിയത്.

2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണ് വാർഷിക മസ്റ്ററിങ് ചെയ്യേണ്ടത്. കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് മസ്റ്ററിങ്. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തി ബയോമെട്രിക് വെരിഫിക്കേഷൻ വഴി മസ്റ്ററിങ് പൂർത്തിയാക്കാം.

English Summary:

Kerala’s Food and Civil Supplies Department is introducing the ‘Annapoorthi Grain ATM’ to eliminate long queues at ration shops and make food grains available to beneficiaries 24 hours a day. The project is being launched on a pilot basis in Thiruvananthapuram.

Follow Us