Sabarimala Virtual Queue: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തു മുങ്ങുന്നവർ സൂക്ഷിക്കുക, നീക്കങ്ങളുമായി ഹൈക്കോടതി
Sabarimala virtual queue booking fee hike: കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ സ്ലോട്ടുകൾ മിനിറ്റുകൾക്കകം തീർന്നെങ്കിലും, പല ദിവസങ്ങളിലും പകുതിയോളം പേർ ദർശനത്തിന് എത്തിയിരുന്നില്ല.

Sabarimala
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്ത ശേഷം എത്താതിരിക്കുന്ന പ്രവണത തടയാൻ കർശന നടപടികളുമായി ഹൈക്കോടതി. ബുക്കിംഗ് ഫീസ് ഉയർത്തണമെന്ന സ്പെഷ്യൽ കമ്മിഷണറുടെ ശുപാർശ കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ സ്ലോട്ടുകൾ മിനിറ്റുകൾക്കകം തീർന്നെങ്കിലും, പല ദിവസങ്ങളിലും പകുതിയോളം പേർ ദർശനത്തിന് എത്തിയിരുന്നില്ല. ഇത് യഥാർത്ഥത്തിൽ മല ചവിട്ടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം നഷ്ടമാകുന്ന സാഹചര്യമുണ്ടാക്കുന്നു. വെറും 5 രൂപ മാത്രം ബുക്കിംഗ് ഫീസുള്ളതിനാൽ, വരാതിരുന്നാലും വലിയ സാമ്പത്തിക നഷ്ടമില്ലെന്ന ചിന്തയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.
Also read – തീരദേശ ഹൈവേ: എറണാകുളം ജില്ലയിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകുന്നു, ലക്ഷ്യങ്ങൾ ഇങ്ങനെ
പുതിയ നിർദ്ദേശങ്ങൾ
ബുക്കിംഗ് തുക ഗണ്യമായി വർദ്ധിപ്പിക്കുക, ദർശനം പൂർത്തിയാക്കി മടങ്ങുന്നവർക്ക് നൽകിയ തുകയുടെ നിശ്ചിത ഭാഗം റീഫണ്ട് നൽകുക എന്നിവയാണ് പുതിയ നിർദ്ദേശങ്ങൾ. വരാനിരിക്കുന്ന സീസണിന് മുൻപായി, അതായത് സെപ്റ്റംബറിനുള്ളിൽ തന്നെ പുതിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്താൻ കോടതി സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിലപാട് തേടി.
പണം തിരികെ നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിക്കുമെങ്കിലും, സ്ലോട്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശനമായ ഒരു സംവിധാനം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.