Sabarimala Women’s Entry: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാട് താൽക്കാലികമോ സ്ഥിരമോ എന്ന് ഇതോടെ അറിയാം; ജി സുകുമാരൻ നായർ

Sabarimala Women's Entry: മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവുമായി സംബന്ധിച്ച ഹർജികൾ ആണ് സുപ്രീംകോടതി പരിഗണിക്കുക. നിലവിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചം​ഗ ഭരണ ഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ...

Sabarimala Womens Entry: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാട് താൽക്കാലികമോ സ്ഥിരമോ എന്ന് ഇതോടെ അറിയാം; ജി സുകുമാരൻ നായർ

G Sukumaran Nair

Published: 

15 Feb 2026 | 07:20 AM

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കവേ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സർക്കാർ മുൻപത്തെ നിലപാട് മാറ്റിയിട്ടുണ്ട് ‌ അത് താൽക്കാലികമാണോ സ്ഥിരമാണോ എന്നത് ഇതോടെ അറിയാമെന്നാണ് ജി സുകുമാരൻ നായർ പ്രതികരിച്ചത്. ഈ കേസിലെ കക്ഷി എൻഎസ്എസ് മാത്രമാണെന്നും സർക്കാർവൃത്തങ്ങളുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടിട്ടില്ല.

ആദ്യം ചില പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും സർക്കാർ പിന്നീട് അത് തിരുത്തുകയാണ് ഉണ്ടായിരുന്നതെന്നും കോടതിയിൽ സംസ്ഥാന സർക്കാർ എന്തു പറയും എന്ന് എൻ സി സി പറയാൻ ആകില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. അതേസമയം ആറു വർഷങ്ങൾക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയിലെ പരിഗണനയ്ക്ക് വരുന്നത്.

മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവുമായി സംബന്ധിച്ച ഹർജികൾ ആണ് സുപ്രീംകോടതി പരിഗണിക്കുക. നിലവിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചം​ഗ ഭരണ ഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനപരിശോധന അടക്കം 67 ഹർജികൾ ആണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. 2019ൽ കേസ് ഒമ്പതം​ഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കൂടാതെ കേസിന്റെ വാദം എന്നുമുതൽ തുടങ്ങുന്ന കാര്യവും തിങ്കളാഴ്ചയോടെ സുപ്രീംകോടതിയിൽ നിന്ന് അറിയാൻ സാധിക്കും.

അർജന്റുകൾ പരിഗണിക്കുമ്പോൾ ഉള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് വളരെ നിർണായകമാണ്. ഇത് സുപ്രീംകോടതിയിൽ അറിയിക്കേണ്ടതായും വരും. നിലവിൽ യുവതി പ്രവേശനത്തിന് അനുകൂലമാണ് സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന നിലപാട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹർജികളിൽ വാദം കേൾക്കുമോ എന്ന കാര്യത്തിലും പ്രാധാന്യമുണ്ട്.

Follow Us
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്